Latest News

ബുഖാരിയ ആണ്ടുനേര്‍ച്ച തുടങ്ങി

ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയയുടെ ആഭിമുഖ്യത്തിലുള്ള അസ്സയ്യിദ് മുഹമ്മദ് കുഞ്ഞിതങ്ങള്‍ ആണ്ടുനേര്‍ച്ചയും മതവിജ്ഞാന സദസ്സും തുടങ്ങി. 12ന് സമാപിക്കും. 

സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. വൈകിട്ട്മുഹ്‌യുദ്ദീന്‍ റാത്തീബ് നടന്നു.. പൊതുസമ്മേളനം സയ്യിദ് ഹാദിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഏഴു മണിക്ക് ഹാഫിള് സഈദ് അല്‍ ഖാസിമി തിരുവനന്തപുരം പ്രഭാഷണം നടത്തും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിറാജുദ്ദീന്‍ദാരിമി കക്കാട്, ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, അസ്സയിദ് മുഹമ്മദ് അഷറഫുദ്ദീന്‍ അല്‍ ഖാദിരി ജാഫ്‌ന പ്രഭാഷണം നടത്തും. 11ന് ഖുര്‍ആന്‍ സുരക്ഷ വിസ്മയ വിരുന്നും ബുഖാരിയ ദഅവ കോളജിന്റെ ഉദ്ഘാടനവും ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും.
12ന് നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് സയ്യിദ്‌സൈനുല്‍ ആബിദീന്‍തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.