Latest News

ബേക്കല്‍ ഗ്യാലറി ദുരന്തത്തില്‍ അരയ്ക്കുതാഴെ തളര്‍ന്ന അഷ്‌റഫിന് വേണം കരുണയുളളവരുടെ സഹായ ഹസ്തം

കാസര്‍കോട്: ഗ്യാലറി പണിയുന്നതിനിടയില്‍ തകര്‍ന്നുവീണ് അരയ്ക്കുതാഴെ തളര്‍ന്ന ചൗക്കി പെരിയഡുക്കയിലെ മുഹമ്മദ് അഷ്‌റഫ് (49) കാരുണ്യം തേടുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് ബേക്കലിലാണ് സംഭവം. ലൈററ് ആന്റ് സൗണ്ടിലെ ജീവനക്കാരനായിരുന്നു അഷ്‌റഫ്. ബേക്കലില്‍ ഫുട്‌ബോള്‍ ഗ്യാലറി പണിയുന്നതിനിടയിലാണ് തകര്‍ന്നത്. ഇതിനിടയില്‍ കുടുങ്ങിയ അഷ്‌റഫിനെ സഹപ്രവര്‍ത്തകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും നടുവിന് സാരമായി പരിക്കേററതിനാല്‍ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അവിടെ ചികിത്സിച്ചെങ്കിലും ഭേദമായില്ല. അഷ്‌റഫിന്റെ ചികിത്സക്ക് അഞ്ചുലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തു തരാമമെന്ന് പ്രഖ്യാപിച്ച ഫുട്‌ബോള്‍ സംഘാടകര്‍ 15000 രൂപയുടെ മരുന്ന് വാങ്ങി നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് സംഘാടകരെ ബന്ധപ്പെട്ടെങ്കിലും യാതൊരു വിധ സഹായവും നല്‍കിയില്ല.

വാടകവീട്ടില്‍ കഴിയുന്ന അഷ്‌റഫിന് ഭാര്യയും മൂന്ന് മക്കളുമാണ് ഉള്ളത്. അഷ്‌റഫ് കിടപ്പിലായതോടെ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ കഴിയുകയാണ്.
ചികിത്സക്കായി ഇനിയും ഭീമമായ തുക വേണം. അതിന് അഷ്‌റഫിന്റെ കുടുംബം കരുണവററാത്തവരുടെ സഹായം തേടുകയാണ്. ഫോണ്‍: 9746649478.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.