Latest News

ബ്ലേയിഡുകാരന് എതിരേ പരാതി നല്‍കിയ ബി.ജെ.പിക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കാസര്‍കോട്: ബ്ലേയിഡുകാരന്റെ ഭീഷണിക്ക് എതിരേ പരാതി നല്‍കിയ ബി.ജെ.പിക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ഓട്ടോറിക്ഷയില്‍ പിടിവലിക്കിടയില്‍ പുറത്തേക്ക് തെറിച്ചു വീണ് ബി.ജെ.പിക്കാരന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 6.30 ഓടെ ബദിയടുക്കയിലാണ് സംഭവം. പള്ളത്തടുക്കയിലെ ഗംഗാധരനാണ് ഓട്ടോറിക്ഷയില്‍ നിന്ന് വീണ് പരിക്കേറ്റത്. ഒരു വര്‍ഷം മുമ്പ് ബന്ധു പുഷ്പലത, ഗംഗാധരന്‍ മുഖേന ഏത്തടക്കയിലെ റഷീദില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പിന്നീട് രണ്ട് ലക്ഷം രൂപയാണ് കൈപ്പറ്റിയതെന്ന് രേഖയില്‍ മാറ്റിയെഴുതണമെന്ന് റഷീദ് ആവശ്യപ്പെട്ടു. 

പുഷ്പലത അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് റഷീദ് പോലീസില്‍ പരാതി നല്‍കുകയും അഞ്ച് തവണ പുഷ്പലതയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പുഷ്പലത സത്യാവസ്ഥ ബോധ്യെപ്പടുത്തിയിട്ടും റഷീദിന് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് ഉപദേശിച്ചതത്രെ. പിന്നീട് റഷീദ്, ഗംഗാധരനെ സമീപിച്ച് പുഷ്പലതയുടെ ഏഴു സെന്റ് സ്ഥലം തന്റെ പേരില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടുവത്രെ. അതിന് തയ്യാറാകാതിരുന്ന ഗംഗാധരനെ റഷീദ് ഭീഷണിപ്പെടുത്തിയിരുന്നു. 

ഇതേകുറിച്ച് ഗംഗാധരന്‍ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച രാവിലെ ഗംഗാധരന്റെ വീട്ടില്‍ എത്തിയ റഷീദ് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഓട്ടോറിക്ഷയില്‍ കയറിയ ശേഷം റഷീദ് ആരെയോ ഫോണ്‍ ചെയ്ത് ''സാറെ പൊക്കിയിട്ടുണ്ട്, രണ്ട് കൊടുക്കട്ടെയെന്ന്'' ചോദിക്കുന്നത് ഗംഗാധരന്‍ കേട്ടു. ഇതോടെ റഷീദ് ഗംഗാധരനെ
മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ഗംഗാധരന്‍ ചെറുക്കുകയും ചെയ്തു. അതിനിടയിലാണ് ഗംഗാധരന്‍ റിക്ഷയില്‍ നിന്ന് പുറത്തേക്ക് വീണത്. പരിക്കേറ്റ് ഗംഗാധരനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Complaint, Kidnapping Attempt.

















No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.