ഉദുമ: കാസര്‍കോട്- കാഞ്ഞങ്ങാട് നാലുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി ത്വരിതപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം ഏരിയാകമ്മിറ്റി ഉദുമ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടി നാരായണന്‍ അധ്യക്ഷനായി. കെ സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. കളനാട്, പാലക്കുന്ന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ സ്ത്രീകളടുക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പാത നിര്‍മ്മാണത്തിനായി ചന്ദ്രഗിരി പാലം മുതല്‍ പാലക്കുന്ന് വരെ റോഡ് കിളച്ചിട്ടതിനാല്‍ ശക്തമായ മഴയില്‍ ചെളിക്കുളമായി തീരദേശ പാത മാറി. ഇതുമൂലം ഈ വഴിയുള്ള വാഹനയാത്രയും കാല്‍നടയും ദുരിതമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment