തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ഇവാനിയോസ് കോളേജില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആര്‍ക്കും പരിക്കില്ല. എസ്.എ.പി.ക്യാമ്പിലെ പോലീസുകാരനായ വൈശാഖിന്റെ കൈയിലിരുന്ന തോക്കാണ് പൊട്ടിയത്.
ഇദ്ദേഹത്തിനെതിരെ ഡിപ്പാര്‍ട്ടുമെന്റല്‍ അന്വേഷണത്തിന് എസ്.എ.പി കമാന്‍ഡന്റ് പി.കെ. ഗുപ്ത ഉത്തരവിട്ടു. വൈശാഖ് ഉപയോഗിച്ചിരുന്ന തോക്ക് പരിശോധനയ്ക്കായി അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
7.62 എം.എം. വെടിയുണ്ടയാണ് പൊട്ടിയത്. ഗ്രൗണ്ടിലേക്ക് വെടിപൊട്ടിയതുകൊണ്ട് അപകടം ഒഴിവായി. സംഭവസമയത്ത് കളക്ടര്‍ ബിജു പ്രഭാകര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Vote, Duty Police.
No comments:
Post a Comment