Latest News

ടെന്നീസ് താരം എലെന ബാല്‍ടെഷ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ ഒന്നാംനമ്പര്‍ ടെന്നീസ് താരം എലെന ബാല്‍ടെഷ (30) കരളിലെ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചു. മൂന്നു വര്‍ഷത്തോളം ഒന്നാംനമ്പര്‍ താരമായിരുന്ന എലെന കഴിഞ്ഞ വര്‍ഷമാണ് മത്സരംഗത്ത് നിന്ന് വിട പറഞ്ഞത്. തനിക്ക് കാന്‍സര്‍ രോഗമാണെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.

ലോകറാങ്കിംഗില്‍ നാല്‍പ്പത്തിയൊമ്പതാം സ്ഥാനത്തായിരുന്ന എലെന, പതിനൊന്ന് സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബ്രിട്ടന്റെ ഫെഡറല്‍ കപ്പ് ടീമില്‍ 11 വര്‍ഷം അംഗമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Tennis, Elena Baltacha, Cancer, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.