Latest News

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സരിത ആശുപത്രിയില്‍

നെയ്യാറ്റിന്‍കര: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ അഭിഭാഷകനോടൊപ്പം ആശുപത്രിയിലെത്തിയത്. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതായും ഡോക്ടറോട് പറഞ്ഞു. ചൊവ്വാഴ്ച രക്തപരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഹൃദയസംബന്ധിയായ ചില പരിശോധനകള്‍ നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മൊഴി നല്‍കുന്നതില്‍നിന്നു സരിത ചൊവ്വാഴ്ച നാടകീയമായി പിന്‍വാങ്ങിയിരുന്നു. ഉച്ചകഴിഞ്ഞു കേസ് പരിഗണിച്ചപ്പോള്‍ സരിത ഹൃദയസംബന്ധമായ അസുഖം നിമിത്തം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞാണ് മൊഴി നല്‍കാന്‍ അഞ്ചു ദിവസത്തെ സാവകാശം അഭിഭാഷകന്‍ ചോദിച്ചത്. പക്ഷേ, അപേക്ഷ കോടതി നിരാകരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, saritha, Hospital. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.