തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവരെ മര്‍ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്‌തെന്ന കേസില്‍ 33 പ്രതികളെയും വെറുതെവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചിന്റേതാണ് വിധി. ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരും കേസിലെ മറ്റു സുപ്രധാന സാക്ഷികളുമായ ചെമ്പഴന്തി അനിലും ശരത്ചന്ദ്ര പ്രസാദും വിചാരണക്കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പ്രതികളെ തിരിച്ചറിയാനാകില്ലെന്ന് ചെമ്പഴന്തി അനില്‍ മൊഴിനല്‍കി.
2004 ജൂണ്‍ ആറിന് ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെപിസിസി യോഗസ്ഥലത്ത് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്.
കെ. മുരളീധരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, എന്‍. വേണുഗോപാല്‍, ജി. രതികുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെ ആദ്യം കൊലപാതക ശ്രമത്തിനു കേസ് എടുത്തെങ്കിലും പിന്നീടു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വണ്ടന്നൂര്‍ സന്തോഷ്, പെരുങ്ങുഴി കൃഷ്ണകുമാര്‍, എച്ച്.പി. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ആക്രമണക്കുറ്റത്തിനു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment