എന്നാല്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്രയും രൂപ ലോട്ടറി അടിച്ചിട്ടും അതില്‍ ഭൂരിഭാഗവും ദാനം ചെയ്ത് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു ഫ്രഞ്ചുകാരന്‍. ഒന്നും രണ്ടുമൊന്നുമല്ല, 7.2 കോടി യൂറോയാണ് (ഏകദേശം 580 കോടി രൂപ) മഹാമനസ്‌കനായ ഈ മനുഷ്യന് ഭാഗ്യസമ്മാനമായി ലഭിച്ചത്.
ഇതില്‍ അഞ്ച് കോടി യൂറോ (400 കോടിയിലേറെ രൂപ) സഹജീവകളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഫ്രഞ്ചുകാരന്‍. ഇദ്ദേഹത്തിന്റെ ദാനശീലത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്.
വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോഴും അജ്ഞാത കേന്ദ്രത്തില്‍ സാധാരണ ജീവിതം നയിക്കുകയാണ് കോടീശ്വരന്‍. അമ്പതിനുമുകളില്‍ പ്രായമുള്ള കുട്ടികളില്ലാത്ത വ്യക്തിയാണ് ഇയാളെന്നും വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗരോനെ പ്രദേശത്താണ് ഉദാരമനസ്‌കന്‍ ജീവിക്കുന്നതെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Lottery.
No comments:
Post a Comment