തൊടുപുഴ: ഭര്‍ത്താവിന്റെ ക്രൂരതയ്ക്കു മുന്നില്‍ പിടഞ്ഞു മരിച്ച പൂര്‍ണഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. ശനിയാഴ്ച രാവിലെ മൃതദേഹം മലയാളികളുടെ സഹായത്തോ ടെ നെടുമ്പേശരിയില്‍ എത്തിച്ചശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ളില്‍ മുണ്ടന്‍മുടിസെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാനാണു തീരുമാനമെന്നും വികാരി ഫാ. തോമസ് പൂവത്തിങ്കല്‍ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി പനയ്ക്കല്‍ സേവ്യറിന്റെ മകളും അടൂര്‍ സ്വദേശി ഷൈജുവിന്റെഭാര്യയുമായ പ്രിന്‍സി (27)യെയാണ് പശ്ചിമവിഹാര്‍ ബി-5 ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്‍പതു മാസം ഗര്‍ഭിണിയായ യുവതിയെ ചവിട്ടി ക്കൊന്നു കെട്ടിത്തൂക്കിയതാണെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അടൂര്‍ കളിയിക്കല്‍ ആര്‍. ഷൈജുവിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഷൈജുവും മാതാപിതാക്കളും പ്രിന്‍സിയെ പീഡിപ്പിച്ചിരുന്നെന്നു സഹോദരന്‍ വില്‍സണ്‍ സേവ്യര്‍ രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് നടപടി. മരണം സംബന്ധിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് അന്വേഷണം ആരംഭിച്ചു. വിവാഹം നടന്ന് ഏഴു വര്‍ഷത്തിനകമുള്ള മരണ മായതിനാലാണു സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെ അന്വേഷണം.
പ്രസവത്തിനായി വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നു ഡോക്ടര്‍ നിര്‍ദേ ശിച്ച ദിവസമാണു സംഭവം. വീട് തുറക്കുന്നില്ലെന്നും ഭാര്യയെ കാണാനില്ലെന്നും പറഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാട്ടു കാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അസ്വാഭാവികരീതിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. എന്നാല്‍ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ ഹോട്ടല്‍ നടത്തുകയാണ് ഷൈജു. പ്രിന്‍സി ഹോം നഴ്‌സിംഗ് സ്ഥാപനവും. ഷൈജുവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നെന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇതിനെതിരേ കഴിഞ്ഞയാഴ്ച പ്രിന്‍സി പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Wife, Murder, Police, Case.
No comments:
Post a Comment