Latest News

കൂട്ട ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പിതാവിനെതിരേ കേസ്‌

പേരൂര്‍ക്കട: നാലാഞ്ചിറയില്‍ കഴിഞ്ഞ 26ാം തീയതി നടന്ന കൂട്ട ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് മരണപ്പെട്ട കുട്ടികളുടെ പിതാവിനെതിരേ പോലീസ് കേസെടുത്തു. നാലാഞ്ചിറ പഴയചന്തയ്ക്കു സമീപം അക്ഷയാ ഗാര്‍ഡന്‍സ് സോപാനത്തില്‍ രാജേഷ്കുമാ (35) റിനെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. ഭാര്യ ഉപേക്ഷിച്ചു പോയതില്‍ മനം തകര്‍ന്ന രാജേഷ് തന്റെ മൂന്നുമക്കള്‍ക്കും മാതാവിനും വിഷം നല്‍കിയശേഷം ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

മക്കളായ വിഘ്‌നേശ്വരന്‍ (ആറ്), ശിവാനി (നാല്) എന്നിവര്‍ മരണപ്പെട്ടുവെങ്കിലും രാജേഷും മാതാവ് ശ്രീകുമാരിയും രാജേഷിന്റെ മകന്‍ മഹേശ്വരനും (10) തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികില്‍സയിലായി. കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് രാജേഷിനെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിനിടെ അപകടനില തരണംചെയ്ത മഹേശ്വരന്‍ ആശുപത്രി വിട്ടു.

രാജേഷിന്റെ ഭാര്യ ദേവി, ഇവരുടെ കാമുകനും ഇന്ദിരാനഗര്‍ സ്വദേശിയുമായ സഞ്ചു എന്നിവര്‍ ഇപ്പോള്‍ തൃശ്ശൂരിലുണ്ടെന്നാണ് വിവരം. അടുത്തദിവസങ്ങളില്‍ തിരുവനന്തപുരത്തെത്താന്‍ ഇവര്‍ക്കു പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാലാഞ്ചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് സംസ്കാരം നടത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide Attempt, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.