ഗുജറാത്തില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗ്ഗമാണ് മൃതദേഹം പള്ളിക്കരയിലെത്തിച്ചത്. ഉച്ചയ്ക്ക് 1മണി ഓടെ മൃതദേഹം കല്ലിങ്കാലിലുള്ള ഖാസിയുടെ വസതിയായ നജാത്തുള്ള മഹലില്‍ എത്തിച്ചു. അവിടെ അടുത്ത ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു.
പി.കരുണാകരന്‍.എം.പി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, സുന്നി നേതാക്കളായ എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എം.ആലിക്കുഞ്ഞി മുസ്ലിയാര്‍, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ എം.സി.ജോസ്, ലീഗ് നേതാക്കളായ എം.എസ്.മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, കെ.ഇ.എ.ബക്കര്‍ തുടങ്ങി വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അരമണിക്കൂറോളം വീട്ടില്‍ വച്ച മൃതദേഹം പൊതുദര്‍ശനത്തിനായി പള്ളിക്കര ഹസനിയ യത്തിംഖാനയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, CH. Abdulla Haji, Pallikere Qazi



No comments:
Post a Comment