പൊന്നാനി: ഭൂരജിസ്ട്രേഷന്െറ ചരിത്രത്തിലാദ്യമായി 144 അവകാശികള്‍ ഉള്‍പ്പെട്ട ഒഴിമുറി ആധാരം പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. സബ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് പി. മണികണ്ഠന് ശനിയാഴ്ച അവധിദിന രജിസ്ട്രേഷനായി രേഖപ്പെടുത്തുകയായിരുന്നു. 91 സ്ത്രീകളും 53 പുരുഷന്മാരുമാണ് ആധാരത്തിലെ അവകാശികള്‍. ഇവരെല്ലാവരും ചേര്‍ന്ന് കൂരാറ്റന്‍െറ ബീവിയുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയായിരുന്നു.
പൊന്നാനി മുക്കാടി ബസ്സ്റ്റോപ്പിന് സമീപത്തെ പരേതനായ കൂരാറ്റന്‍െറ മുഹമ്മദ്കുട്ടിയുടെ മരിച്ച ഏഴു മക്കളുടെ മക്കളും പേരമക്കളും അടങ്ങുന്നതാണ് 144 പേര്. പൊന്നാനി ഗവ. ആശുപത്രിക്ക് സമീപം സംസ്ഥാന പാതയോട് ചേര്‍ന്ന 19 സെന്റ് ഭൂമിയാണ് ആധാരമാക്കിയത്.
പൊന്നാനി നഗരം അംശം ദേശത്ത് സര്‍വേ 69/9, 10ല്‍പെട്ട 7.61 ആര് (19 സെന്റ്) ഭൂമിയാണ് പരേതനായ മുഹമ്മദ്കുട്ടിയുടെ മൂന്നും നാലും തലമുറകളിലെ അനന്തരാവകാശികള്‍ക്ക് ലഭിച്ചത്. ഏറെക്കാലമായി ഭൂമി ഭാഗംവെക്കാതെ കിടക്കുകയായിരുന്നു. രജിസ്ട്രേഷന് കൂട്ടത്തോടെ എത്തിയത് കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയായി.
കുടുംബാംഗങ്ങളില്‍പെട്ട പൊന്നാനി നഗരസഭാ മുന്‍ വൈസ് ചെയര്മാന് വി. അബ്ദുസ്സലാം, സാമൂഹികപ്രവര്ത്തകന് ഗഫൂര്‍ എന്നിവരുടെ നീണ്ടകാലത്തെ പരിശ്രമത്താലാണ് ഇത്രയേറെ കുടുംബാംഗങ്ങളെ ആധാരം രജിസ്റ്ററാക്കാന്‍ പ്രേരിപ്പിച്ചത്.
3.8 ലക്ഷം രൂപയാണ് ഭൂമിക്ക് വില കണക്കാക്കിയത്. 22,800 രൂപയുടെ മുദ്രപത്രവും 12,800 രൂപ രജിസ്ട്രേഷന് ഫീസുമായി. അഡ്വ. കെ.പി.എം. ഷാഫി വെളിയങ്കോട്, സഹായികളായ കെ. മുസ്തഫ, കെ. ഉമര്‍ എന്നിവരാണ് ആധാരം തയാറാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment