മംഗലാപുരം: മലയാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഉഡുപ്പിയിലെ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍. കെഞ്ചാനൂര് ചാടിയിലെ ഒരു കൊപ്രക്കമ്പനിയില് മാനേജരായ പി.പി.ലക്ഷ്മണന്റെ(60) മൃതദേഹമാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതംവന്ന് മരിക്കുകയായിരുന്നുവെന്ന് കൂടെയുള്ളവര്‍ പറയുന്നു. കുന്ദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം മലയാളിയാണെന്നും കണ്ണൂര്‍ സ്വദേശിയാണെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ടെങ്കിലും വ്യക്തമായ വിലാസമോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

ഇദ്ദേഹത്തില്‍നിന്ന് ലഭിച്ച പാന്‍കാര്‍ഡില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് പന്തലിങ്ങല്ചാല് കണ്ണന് എന്നാണ് എഴുതിയിട്ടുള്ളത്. ബന്ധുക്കളെകുറിച്ച് വിവരം ലഭിച്ചാല്‍ 0944 9231444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കുന്ദാപുരം എസ്.ഐ. അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment