ന്യൂഡല്‍ഹി: തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുമായുള്ള വിവാഹത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏതു കാര്യത്തിനും ദിഗ്‌വിജയ് സിംഗ് അഭിപ്രായം ആരായുന്ന ആത്മിയാചാര്യന്‍ ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ സ്വരൂപാനന്ദ സരസ്വതി ജിയുടെ നിര്‍ദേശപ്രകാരമാണ് ദിഗ്‌വിജയ് സിംഗിന്റെ പുതിയ തീരുമാനമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞദിവസം ഗുരുവിന സന്ദര്‍ശിച്ച ദിഗ്‌വിജയ് സിംഗ് തന്റെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് താത്പര്യം ഇല്ലാത്ത കാര്യത്തില്‍ താന്‍ അനുഗ്രഹം നല്‍കില്ലെന്ന് സ്വാമി ദിഗ്‌വിജയ് സിംഗിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കാമുകിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നേതാവ് പുനരാലോചന നടത്തുന്നത്.
ദിഗ്‌വിജയ് സിംഗിന്റെയും കാമുകിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിച്ചതോടെയാണ് ബന്ധം സമ്മതിച്ച് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദിഗ്‌വിജയ് സിംഗിന്റെ ഭാര്യ അന്തരിച്ചത്. നാലു പെണ്‍മക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. മധ്യപ്രദേശ് നിയമസഭാംഗമാണ് മകന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dig Vijay singh, marriage.
No comments:
Post a Comment