Latest News

ദില്ലിയില്‍ ഗര്‍ഭിണിയായ മലയാളി യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ദില്ലിയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതു മാസം ഗര്‍ഭിണിയായ മലയാളി യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയെയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ പീഡനം കാരണമാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രിന്‍സിയുടെ ഭര്‍ത്താവ് അടൂര്‍ സ്വദേശി ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രിന്‍സിയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്.

ഷൈജുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് നേരത്തെ പ്രിന്‍സി ആരോപിച്ചിരുന്നു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വഴക്കിടുകയും ഷൈജു മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ദില്ലിയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ഷൈജു. നഴ്സിംഗ് കഴിഞ്ഞ പ്രിന്‍സി ദില്ലിയില്‍ ഹോം നഴ്സിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. ഇവര്‍ തമ്മില്‍ സ്ത്രീധനത്തെ ചൊലിയും വഴക്ക് പതിവായിരുന്നുവെന്ന് പ്രിന്‍സിയുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പലപ്പോഴും പ്രിന്‍സിയെ ഷൈജു ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.