തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി നിര്‍വാഹക സമിതിയുടെയാണ് തീരുമാനം.
തൃശൂര്‍, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ സിവി പത്മരാജന്‍ അധ്യക്ഷനായ ഉപസമിതിയും, ഇടുക്കിയിലെ പരാജയം അന്വേഷിക്കാന്‍ പിഎം സുരേഷ് ബാബു അധ്യക്ഷനായ ഉപസമിതിയേയും നിയമിച്ചു. മറ്റ് മണ്ഡലങ്ങളിലെ തോല്‍വി അതാത് ഡിസിസികള്‍ അന്വേഷിക്കും.
ടിഎച്ച് മുസ്തഫ രാഹുല്‍ഗാന്ധിയെ ജോക്കറെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. കൂടാതെ രാഹുലിനെ നേതൃസ്ഥാനത്തു നിന്നും മാറ്റണം എന്ന ആവശ്യവും മുസ്തഫ ഉന്നയിച്ചിരുന്നു. എന്നാല്‍ മുസ്തഫയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണം എന്ന് പറയുകയും ചെയ്തു. മുസ്തഫയുടെ പരാമര്‍ശം അനവസരത്തിലാണെന്ന് മീം അഫ്‌സല്‍ പ്രതികരിച്ചു.
കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ യുപിഎ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. യുപിഎ സര്‍ക്കാരിന്റെ ചിലനടപടികളില്‍ ഉണ്ടായ അമര്‍ഷം സര്‍ക്കാര്‍ വിരുദ്ധ വികാരമായി. കസ്തൂരി രംഗന്‍ വിഷയത്തില്‍ മലയോര കര്‍ഷകരുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും കെപിസിസി എക്‌സിക്യൂട്ടീവില്‍ പറഞ്ഞു.
യുവത്വം നടപടികളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമാകണമെന്ന് എക്‌സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയകാരണമെന്ന് കെ സുധാകരനും കെസി അബുവും ടി സിദ്ദിഖും കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കെതിരെ ടി സിദ്ദിഖും കെ സി അബുവും കടുത്ത വിമര്‍ശനം ഉന്നയിച്ചു.
രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പരമ്പരാഗത വോട്ടുബാങ്കുകളില്‍ ഉണ്ടായ ചോര്‍ച്ചയാണ് ചില മണ്ഡലങ്ങളില്‍ പരാജയ കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment