ന്യൂയോര്‍ക്ക്: ഹായ്തിയന്‍ പെണ്‍കുട്ടിയുടെ മുഖത്തു നിന്ന് രണ്ട് കിലോയോളും വരുന്ന ട്യൂമര്‍ നീക്കം ചെയ്തിരിക്കുകയാണ് വിര്‍ജിനിയയിലുള്ള ഡോക്ടര്‍മാര്‍. പന്ത്രണ്ട് മണിക്കൂറെടുത്തു ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍. ഹെങ്കിലിസെ ഡെര്‍വിയാല്‍ എന്ന പതിനഞ്ചുകാരിക്ക് നാല് വര്‍ഷം മുമ്പാണ് ട്യൂമര്‍ ആരംഭിച്ചത്. സൈനസിനുള്ളിള്‍ പയര്‍മണിയുടെ വലുപ്പത്തിലായിരുന്നു തുടക്കം. അമലോബ്ലാസ്‌റ്റോമാ എന്നാണ് രോഗത്തിന്റെ പേര്. കുട്ടികളുടെ ആശുപത്രിയായ കിംഗ്‌സ് ഡോട്ടേഴ്‌സിലെ മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ട്യൂമര്‍ നീക്കം ചെയ്തത്.
കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ സ്‌മൈല്‍ എന്ന സംഘടനയാണ് ശസ്ത്രകിയയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ഒ റെയ്‌ലി ഓട്ടോ പാര്‍ട്ട്‌സിന്റെ വൈസ് ചെയര്‍മാനാണ് കൂടുതല്‍ തുകയും മുടക്കിയത്. അദ്ദേഹം ഹായ്തി സന്ദര്‍ശിച്ചപ്പോള്‍ ഹെങ്കിലിസെയെ കണ്ടിരുന്നു. അപ്പോള്‍ തന്നെ അവളെ സഹായിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ഓപ്പറേഷന്‍ സ്‌മൈലിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡോ വില്യം മക്ഗീയാണ് ശസ്ത്രകിയ ചെയ്ത മുന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍. താന്‍ നീക്കം ചെയ്തതില്‍ ഏറ്റവും വലിയ ട്യൂമറാണിതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ അവള്‍ക്ക് യാതൊരു ഭയവുമില്ലായിരുന്നു. കാരണം കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്റെ വികൃതരൂപം കാണാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. ഒരു കാര്യത്തില്‍ ഹെങ്കിലിസെ ഭാഗ്യവതിയാണ്. അവളുടെ ട്യൂമര്‍ തലയോട്ടിയിലേക്ക് ബാധിച്ചിരുന്നില്ല. എന്നാലും അവളുടെ ഇടതു കണ്ണിന്റെ കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യത കുറവാണ്.
അഞ്ചാം തരത്തില്‍ സ്കൂള്‍ ഉപേക്ഷിച്ചതാണ് ഹെങ്കിലിസെ. പതിനാല് വയസുള്ള സഹോദരിമാത്രമാണ് അവളുടെ ഏക കൂട്ടുകാരി. ഹായ്തിയിലേക്ക് മടങ്ങിപ്പോകാനുള്ള തിടുക്കത്തിലാണ് അവളുടെ മാതാവ് വ്യറോസ്. മകളുടെ മാറ്റം ബന്ധുക്കളെ കാണിക്കാനുള്ള വെമ്പലിലാണവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Tumer, World-News.
No comments:
Post a Comment