Latest News

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ അനാവശ്യമായി വൈകിപ്പിക്കുന്നു:മഅദനി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കോയമ്പത്തൂര്‍ വിചാരണയുടെ ആവര്‍ത്തനമാണ് ബാംഗ്ലൂര്‍ കേസിലുമെന്ന് മഅദനി ഒരു സ്വകാര്യ ചാനലിലോട് പറഞ്ഞു. കേന്ദ്രത്തിലെ ഭരണമാറ്റത്തില്‍ ആശങ്കയില്ലെന്നും മഅദനി വ്യക്തമാക്കി. 

ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന മഅദനിയുടെ ശബ്ദം ഏറെ നാളുകള്‍ക്കുശേഷമാണ് പുറംലോകം കേള്‍ക്കുന്നത്. വിചാരണ തുടങ്ങി രണ്ടരവര്‍ഷമായിട്ടും ഇതുവരെ തീര്‍ന്നത് 80 സാക്ഷികളുടെ വിസ്താരം മാത്രം. 

മഅദനിക്കെതിരായ 30 സാക്ഷികളില്‍ ഒരാളെപ്പോലും വിസ്തരിച്ചിട്ടില്ല. മഅദനിക്ക് വിദഗ്ധ ചികിത്സ നല്കണമെന്ന സുംപ്രീംകോടതി നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. നാനൂറു സാക്ഷികളുള്ള കേസിന്റെ വിചാരണ ഈ രീതിയിലെങ്കില്‍ പൂര്‍ത്തിയാവാന്‍ അഞ്ചുവര്‍ഷമെങ്കിലും ഇനി വേണ്ടിവരും. 2010 ഓഗസ്റ്റില്‍ അറസ്റ്റിലായ മഅദനി ഇപ്പോള്‍ തന്നെ നാലുവര്‍ഷമായി ജയിലിലാണ്.

Keywords: Abdul Naser Madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.