കാസര്‍കോട്: റംസാന്‍ വിശുദ്ധിയുടെ നിറഞ്ഞ മധുരമാണ് ഈന്തപ്പഴങ്ങള്‍. നോമ്പ് എത്തിയതോടെ ഈന്തപ്പഴ വിപണിയും ഉണര്‍ന്നുകഴിഞ്ഞു. ലോകവിപണിയില്‍ കിട്ടുന്ന എല്ലാത്തരം ഈന്തപ്പഴങ്ങളും ഇപ്പോള്‍ നമ്മുടെ നാട്ടിലും കിട്ടും. എങ്കിലും യു.എ.ഇയില്‍ നിന്നുള്ള ഈന്തപ്പഴത്തിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. സൗദിഅറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴങ്ങള്‍ക്കും ഏറെ പ്രിയമുണ്ട്. പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടപ്പെട്ട പഴങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് മാത്രം.
സൗദിയില്‍ നിന്നുള്ള ഈന്തപ്പഴങ്ങള്‍ക്ക് മധുരം കൂടുതലാണെങ്കിലും വിലയും അതിനനുസരിച്ച് ഉയര്‍ന്നുതന്നെയാണ്. സഗായി, ബതീല്‍, സുക്കറി, ജാബരി, തമൂര്‍ തുടങ്ങിയ ഇനങ്ങളാണ് സൗദിയില്‍നിന്ന് കേരളത്തിലേക്കെത്തുന്നത്. ഇതില്‍തന്നെ മദീനയില്‍ നിന്നുള്ള പഴങ്ങള്‍ക്ക് വിപണയില്‍ വലിയ സ്ഥാനമുണ്ട്. പുണ്യഭൂമിയില്‍ നിന്നുള്ള ഈ പഴങ്ങളില്‍ മിക്കതിനും 2500 രൂപയിലേറെ വിലയുണ്ട്.
ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍ എന്ന വലിയ തരം ഈന്തപ്പഴത്തിനും നല്ല പ്രിയമുണ്ട്. 2000 രൂപയോളമാണ് ഇതിന്റെ വില. അള്‍ജീരിയയില്‍ നിന്നുള്ള ജുമ്മേറ, നമ്മാറ തുടങ്ങിയ ഇനങ്ങളും വലിയ വിലയുടെ മധുരമാണ് തരുന്നത്. കൂട്ടത്തില്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയിലുള്ള പഴങ്ങള്‍ വരുന്നത് ഇറാനില്‍നിന്നും ഒമാനില്‍ നിന്നുമാണ്. ഇറാനില്‍ നിന്നുള്ള അമീറിന് 240ഉം ഒമാനില്‍ നിന്നുളള ഫര്‍ദയ്ക്ക് 200 രൂപയുമാണ് വില. രാജസ്ഥാനില്‍ നിന്നുള്ള നാടന്‍ ഈന്തപ്പഴങ്ങളും കേരള വിപണിയിലെത്തുന്നുണ്ട്. 100 രൂപയില്‍ താഴെ വിലയില്‍ ഇത്തരം ഈന്തപ്പഴങ്ങള്‍ കിട്ടും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment