കാസര്‍കോട്: ജില്ലയില്‍ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് (ബി.ആര്‍.ഡി.സി.) റിസോര്‍ട്ടുകള്‍ വാടകയിനത്തില്‍ നല്കാനുള്ളത് നാലരക്കോടിയിലേറെ രൂപ.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് വിനോദസഞ്ചാര മന്ത്രി എ.പി.അനില്‍കുമാര്‍ നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് വിനോദസഞ്ചാര മന്ത്രി എ.പി.അനില്‍കുമാര്‍ നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൃത്യമായി 4,59,36,186 രൂപയാണ് നല്കാനുള്ളത്. ആറ് റിസോര്‍ട്ടുകളാണ് ജില്ലയില്‍ ബി.ആര്‍.ഡി.സി.യില്‍നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ജോയ്‌സ് എന്റര്‍പ്രൈസസ്, ഗ്രീന്‍ ഗേറ്റ്വേ ലിഷര്‍ ലിമിറ്റഡ്, ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഖന്ന ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഹോട്ടല്‍സ് ലിമിറ്റഡ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍നിന്ന് വാടകയിനത്തില്‍ വര്‍ഷംതോറും 3,29,73,124 രൂപയാണ് ബി.ആര്‍.ഡി.സി.ക്ക് കിട്ടേണ്ടത്. എന്നാല്‍, നാളിതുവരെ നാലരക്കോടിയിലേറെ രൂപ കുടിശ്ശികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജോയ്‌സ് എന്റര്‍പ്രൈസസ് 68 ലക്ഷം രൂപയാണ് നല്കാനുള്ളത്. ഗ്രീന്‍ ഗേറ്റ്വേ 1,70,69,928 രൂപയും ഗ്ലോബ് ലിങ്ക് 98,81,418 രൂപയും കുടിശ്ശികയാക്കിയിട്ടുണ്ട്. ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട്‌സ് 1,21,84,840 രൂപയാണ് ബി.ആര്‍.ഡി.സി.ക്ക് നല്‌കേണ്ടത്.
കുടിശ്ശിക ഈടാക്കുന്നതിന് ബി.ആര്‍.ഡി.സി. റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിരുന്നു. അതനുസരിച്ച് കുറച്ചുതുക റിസോര്‍ട്ടുകള്‍ അടച്ചു. ബാക്കിത്തുക പിരിച്ചെടുക്കാനും ബാങ്ക് ഗ്യാരന്റി ഒഴിവാക്കാനും ജപ്തിക്കും നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.


No comments:
Post a Comment