സിംഗപ്പൂര്‍: കേരളത്തില്‍നിന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പു സിംഗപ്പൂരിലേക്കു കുടിയേറിയവരുടെ പിന്മുറക്കാര്‍ നടത്തിയ സംഗമം ശ്രദ്ധേയമായി. സിംഗപ്പൂര്‍ മലബാരി മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള ആദ്യ കൂട്ടായ്മ നടത്തിയത്. സമാപന സംഗമം മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും കരുണയുടെയും പ്രവാചകന്‍ എന്ന പ്രമേയത്തില്‍ പ്രഭാഷണവും നടത്തി.
സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കു മലയാളികള്‍ നടത്തിയ കുടിയേറ്റത്തെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വേണമെന്നു ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു. മലയാള ഭാഷയും കേരളീയ ആചാരങ്ങളും നിലനിര്‍ത്തുന്നതില്‍ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റ സമൂഹം ചെയ്ത പ്രയത്‌നങ്ങള്‍ അതുല്യമാണ്. കുടിയേറ്റ സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനു കേരള സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
സിംഗപ്പൂര്‍ മലബാര്‍ മസ്ജിദില്‍ നടന്ന സംഗമത്തില്‍ ഷെയ്ഖ് അഫീഫുദ്ദീന്‍ ജീലാനി, ഹബീബ് ഹസന്‍ അല്‍ അത്താസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ മലയാളി പൈതൃകത്തെയും സാന്നിധ്യത്തെയുംകുറിച്ച് ഇരുവരും വിശദീകരിച്ചു.
മലബാര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹഫീസ്, ഇമാം മൂസ, ഇമാം ഷഫീഖ് ഹുദവി, ഇമാം സുബൈര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിച്ചു. ഹാഫിസ് സാദിഖലി ഫാളിലി ഗൂഡല്ലൂര്‍, ഇബ്രാഹിം ഫാളിലി കല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണവും സിംഗപ്പൂര്‍ ശാദിലിയ്യ ഖസീദ സംഘത്തിന്റെ പ്രകീര്‍ത്തന വേദിയും സംഘടിപ്പിച്ചിരുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment