പൊന്നാനി: കൊച്ചുകുട്ടികളുമായി നഗരത്തില്‍ ഭിക്ഷാടനം നടത്തുകയായിരുന്ന നാടോടികളെ നാട്ടുകാര്‍ പിടികൂടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ചമ്രവട്ടം ജങ്ഷനില്‍ തവനൂര്‍ റോഡിലാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ചമ്രവട്ടം ജങ്ഷനില്‍ തവനൂര്‍ റോഡിലാണ് സംഭവം.
നാല്‍പ്പത് വയസ്സുള്ള സ്ത്രീക്കും അന്‍പത് വയസ്സുള്ള പുരുഷനുമൊപ്പമാണ് നാട്ടുകാര്‍ കുട്ടികളെ കണ്ടത്. ഇവര്‍ കുട്ടികളെക്കൊണ്ട് ഭിക്ഷാടനം നടത്തിക്കുന്നത് കണ്ട് സംശയംതോന്നിയവര്‍ പോലീസിനും പൊന്നാനി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും വിവരം നല്‍കുകയായിരുന്നു. പത്തും ഏഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ആറും, അഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഡബ്യൂ.സി കോഓര്‍ഡിനേറ്റര്‍ പി.ടി. ശിഹാബ്, ഭാരവാഹികളായ കെ.പി. ബിന്ദ്യ, ടി.വി. ഷബന, സുഫിന എന്നിവര് ഇവരെ ചോദ്യം ചെയ്‌തെങ്കിലും നാടോടികള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
സ്ത്രീയുടെ ഭര്‍ത്താവല്ല താനെന്ന് കൂടെയുണ്ടായിരുന്ന പുരുഷന്‍ പറഞ്ഞു.
തമിഴ്‌നാട് പഴനി സ്വദേശിയായ തന്റെ മക്കളാണ് കുട്ടികള്‍ എന്ന് സ്ത്രീ പറയുന്നുണ്ടെങ്കിലും ഇത് വിശ്വാസ്യയോഗ്യമല്ലെന്ന് സി.ഡബ്യൂ.സി. ഭാരവാഹികള്‍ പറഞ്ഞു. സി.ഡബ്യൂ.സി അഭിഭാഷക കവിതക്ക് മുന്നില്‍ കുട്ടികളെ ഹാജരാക്കി.

ഇവരുടെ നിര്‍ദേശപ്രകാരം കുട്ടികളെ തവനൂര്‍ വൃദ്ധസദനത്തിലേക്കും ഒരു ആണ്‍കുട്ടിയെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി. അഞ്ചു വയസുള്ള ആണ്‍കുട്ടിയെ നാടോടികളോടൊപ്പം പറഞ്ഞയച്ചു. നാടോടികളോട് തിങ്കളാഴ്ച തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment