കോഴിക്കോട്: യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പിതാവ് പൊലീസ് പിടിയില്‍. മാവൂര്‍ ആയംകുളം പെരിഞ്ചേരി നിധീഷ്(27) വീടിനു സമീപം ഷോക്കേറ്റു മരിച്ച സംഭവത്തിലാണ് പിതാവ് ബാലനെ (68) പൊലീസ് പിടികൂടിയത്.
താമസിക്കുന്ന വീടിനോടു ചേര്‍ന്നു നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ കമ്പികളും മറ്റും മോഷണം പോകുന്നതു തടയാന്‍ ബാലന്‍ കമ്പികള്‍ വൈദ്യുതി ലൈനുകളുമായി ബന്ധിപ്പിച്ചിട്ടിരുന്നതില്‍ അകപ്പെട്ടാണ് നിധീഷിനു ഷോക്കേറ്റതെന്നാണ് പൊലീസ് കണ്ടെത്തല്‍. പതിനേഴിനു രാത്രി പന്ത്രണ്ടോടെയാണ് നിധീഷിനെ വീടിനു സമീപം ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്.
മകനെ മരിച്ചനിലയില്‍ കണ്ടെത്തിയ ശേഷം മൃതശരീരം മറ്റൊരിടത്തേക്ക് മാറ്റിക്കിടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായതായും പൊലീസ് പറഞ്ഞു. കൂടുതല്‍ തെളിവെടുപ്പുകള്‍ ഞായറാഴ്ച ഉണ്ടാകും.
Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
താമസിക്കുന്ന വീടിനോടു ചേര്‍ന്നു നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ കമ്പികളും മറ്റും മോഷണം പോകുന്നതു തടയാന്‍ ബാലന്‍ കമ്പികള്‍ വൈദ്യുതി ലൈനുകളുമായി ബന്ധിപ്പിച്ചിട്ടിരുന്നതില്‍ അകപ്പെട്ടാണ് നിധീഷിനു ഷോക്കേറ്റതെന്നാണ് പൊലീസ് കണ്ടെത്തല്‍. പതിനേഴിനു രാത്രി പന്ത്രണ്ടോടെയാണ് നിധീഷിനെ വീടിനു സമീപം ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്.
മകനെ മരിച്ചനിലയില്‍ കണ്ടെത്തിയ ശേഷം മൃതശരീരം മറ്റൊരിടത്തേക്ക് മാറ്റിക്കിടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായതായും പൊലീസ് പറഞ്ഞു. കൂടുതല്‍ തെളിവെടുപ്പുകള്‍ ഞായറാഴ്ച ഉണ്ടാകും.
മൃതദേഹം മാറ്റിക്കിടത്തുന്നതിനും മറ്റും ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു. മെഡിക്കല്‍ കോളജ് സിഐ കെ.എസ് ഉല്ലാസിനാണ് അന്വേഷണച്ചുമതല.

No comments:
Post a Comment