Latest News

പാരമ്പര്യവൈദ്യ ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ട് പ്രസംഗ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

മട്ടന്നൂര്‍: പാരമ്പര്യ വൈദ്യ ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ട് ചാവശേരി ചന്ദ്രന്‍ വൈദ്യര്‍ (70) പ്രസംഗവേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ചാവശേരി നവഭാവന കലാകായിക കേന്ദ്രം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിച്ചശേഷം വേദിയില്‍ ഇരിക്കുമ്പോഴാണു തളര്‍ന്നുവീണത്.

ഉടനെ മട്ടന്നൂരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കളരി ഗുരുക്കളും പാരമ്പര്യവൈദ്യനുമായിരുന്നു. മൃതദേഹം ചാവശേരി സിപിഎം ഓഫിസില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വീട്ടിലെത്തിച്ചു.

സംസ്‌കാരം ഞായറാഴ്ച 11നു പയ്യാമ്പലത്ത്. ഭാര്യ: കനകവല്ലി. മക്കള്‍: സജിത്ത് (ആരോഗ്യവകുപ്പ്, മലപ്പുറം), സജിന, സജില്‍, മരുമക്കള്‍: പുരുഷോത്തമന്‍, രജിന, ശ്രീത, നിമിത. സഹോദരങ്ങള്‍: കൗസല്യ, സരോജിനി, സതി, മോഹനന്‍ (കെഡബ്ല്യുഎ, തലശേരി), സുരേന്ദ്രന്‍.

Keywords: Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.