Latest News

വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

തലശ്ശേരി: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരിക്കടുത്ത വടക്കുമ്പാട്ടെ
ശ്രീനാരായണ യു.പി സ്‌കൂളിന് സമീപം കസര്‍ അല്‍ ബഹറില്‍ റഹീം - തസ്‌നി ദമ്പതികളുടെ ഇളയമകന്‍ മുഹമ്മദ് സിയാന്‍ ആണ് മരിച്ചത്.

കുഞ്ഞിന് ഒരു വയസ് തികയുന്നതേയുള്ളു. ബക്കറ്റിനു മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. നിട്ടൂര്‍ കുന്നോത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് റിഫാദ്(പ്ലസ്ടു വിദ്യാര്‍ത്ഥി), ഫിദാ ഷെറിന്‍(പത്താംതരം വിദ്യാര്‍ത്ഥി).

Keywords: Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.