വിദ്യാനഗര്‍: സാമ്പത്തികപരിമിതികള്‍ തടസ്സമാകില്ല. മാധൂര്‍ ഉളിയത്തടുക്ക പള്ളത്തെ ഫാത്തിമത്ത് തസ്‌റീഫക്ക് എന്‍ജിനീയറാകാന്‍ സുമനസ്സുകള്‍ കൈകോര്‍ക്കുന്നു. കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം ഉറപ്പാക്കിയിട്ടുള്ള തസ്‌റീഫ സാമ്പത്തിക പരാധീനതകളാല്‍ മോഹം ഉള്ളിലൊതുക്കേണ്ടിവരുമോയെന്ന ആശങ്കയിലായിരുന്നു. മലബാര്‍ ഫ്‌ളാഷ് അടക്കമുളള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്കിയ വാര്‍ത്തയെത്തുടര്‍ന്നാണ് ഉപരിപഠനത്തിനുള്ള സഹായവുമായി സുമനസ്സുകള്‍ മുന്നോട്ടുവന്നത്.
തസ്‌റീഫയുടെ എന്‍ജിനീയറിങ് പഠനച്ചെലവിന്റെ ഒരുഭാഗം വഹിക്കുന്നതിന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അദ്ദേഹം പ്രാരംഭച്ചെലവുകള്‍ക്കായി നല്കിയ 10,000 രൂപയും കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.സി.ആസിഫ് നല്കിയ 5,000 രൂപയും തസ്‌റീഫക്ക് കൈമാറി.
നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ തുക കൈമാറി. ഉമ്മ ആയിഷയോടൊപ്പമെത്തിയാണ് തുക ഏറ്റുവാങ്ങിയത്. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എന്‍.യു.അബ്ദുള്‍സലാം അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ടി.പി.മുഹമ്മദലി സ്വാഗതവും മാതൃഭൂമി ചെര്‍ക്കള ലേഖകന്‍ പി.കെ.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ പി.ടി.എ.യും സാമ്പത്തികസഹായം നല്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.

പള്ളത്തെ പരേതനായ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകളാണ് തസ്‌റീഫ. ഇബ്രാഹിമിന്റെ മരണത്തെത്തുടര്‍ന്ന് ആയിഷ ബീഡിതെറുത്താണ് മകളെ പഠിപ്പിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എല്ലാവിഷയത്തിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഇംഗ്ലീഷിലൊഴികെ മറ്റെല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെയാണ് എല്‍.ബി.എസ് പ്രവേശനം ഉറപ്പാക്കിയത്. സിവില്‍ എന്‍ജിനീയറാകാനാണ് താത്പര്യം. തസ്‌റീഫയുടെ ഇളയ രണ്ട് സഹോദരങ്ങളിലൊരാള്‍ ചട്ടഞ്ചാല്‍ ഓര്‍ഫനേജില്‍ താമസിച്ചാണ് പഠിക്കുന്നത്.
മിടുക്കിയായ തസ്‌റീഫയ്ക്ക് എന്‍ജിനീയറാവണം, വഴിതെളിയാതെ ഉമ്മ ആയിശ
മിടുക്കിയായ തസ്‌റീഫയ്ക്ക് എന്‍ജിനീയറാവണം, വഴിതെളിയാതെ ഉമ്മ ആയിശ
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment