Latest News

കൊടിയമ്മ സ്‌കൂള്‍ റോഡില്‍ പാലം വേണം: മുസ്‌ലിം ലീഗ്

കുമ്പള: ഊജാര്‍-കൊടിയമ്മ സ്‌കൂള്‍ റോഡിലെ നിലവിലുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇവിടെ പുതിയ പാലം പണിയണമെന്ന് മുസ്‌ലിം ലീഗ് കൊടിയമ്മ 9-ാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൊടിയമ്മ ഗവ. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവധ ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ആശ്രയിക്കുന്ന ഏകമാര്‍ഗ്ഗമാണിത്. 

നിത്യേന നുറുകണക്കിന് വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. കാലപ്പഴക്കംമൂലം ജീര്‍ണിച്ച് ഏത് നിമിഷവും തകര്‍ന്നുവീഴാറായി കിടക്കുന്ന ഈ പാലം ഉടന്‍ പുന:നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഊജാര്‍-കൊടിയമ്മ സ്‌കൂള്‍ ഒരു കി.മീ. റോഡ് നിലവിലെ പി.ഡബ്ല്യൂ.ഡി. റോഡിന്റെ റോഡിന്റെ അനുബന്ധമായി കൂട്ടിച്ചേര്‍ക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും സ്ഥലം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസ്സാക്കിനും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ പി. അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. കെ. മമ്മാലി, മൂസ പള്ളത്തിമാര്‍, മുഹമ്മദ് റഫീഖ് ഐ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ നസീമ പി.എം., ജലീല്‍ പള്ളത്തിമാര്‍, ഷാക്കിര്‍ എം.എം.കെ. എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി ഹാജി പ്രാര്‍ത്ഥന നടത്തി. റിട്ടേര്‍ണിംഗ് ഓഫീസര്‍, പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറര്‍ കെ.എം.അബ്ബാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികള്‍ അഷ്‌റഫ് കൊടിയമ്മ (പ്രസിഡന്റ്), ബി.കെ. അബ്ദുള്ളതാഴെ, അബ്ദുള്‍ഖാദര്‍ പി.ബി. (വൈസ് പ്രസിഡന്റുമാര്‍), അബ്ബാസ് കൊടിയമ്മ (ജനറല്‍ സെക്രട്ടറി), അബ്ബാസ് അലി കെ., അബ്ദുറഷീദ് കെ (ജോയിന്റ് സെക്രട്ടറിമാര്‍), മൊയ്തു യൂസഫ് ഹാജി (ട്രഷറര്‍), കൊടിയമ്മ മേഖല ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഭാരവാഹികള്‍ മൂസപള്ളത്തിമാര്‍ (മുഖ്യരക്ഷാധികാരി), മമ്മാലി കെ (ചെയര്‍മാന്‍), മൊയ്തുഹാജി എം.എം.കെ.(ജനറല്‍ കണ്‍വീനര്‍) അബൂബക്കര്‍ പള്ളത്തിമാര്‍, പി.ബി. ഇബ്രാഹിം, മുഹമ്മദുകുഞ്ഞ് ഹാജി ചിറുത്തോടി (വൈസ് ചെയര്‍മാന്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.