Latest News

രക്തദാതാക്കളെ ആദരിച്ചു

കാസര്‍കോട്: ലോക രക്തദാതൃദിനാചരണത്തോടനുബന്ധിച്ച് രക്തദാതാക്കളെ ആദരിച്ചു. കഴിഞ്ഞ വര്‍ഷം 263 യൂണിറ്റ് രക്തദാനം നല്‍കിയ മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനുവേണ്ടി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പുഷ്പാകരന്‍ ബണ്ടിച്ചാല്‍, 48 പ്രാവശ്യം രക്തം നല്‍കിയ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എ രതീഷ്‌കുമാര്‍, 18 പ്രാവശ്യം രക്തം നല്‍കിയ കാസര്‍കോട് എ.ആര്‍.ടി സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ സി.എച്ച് ജനാര്‍ദ്ദന നായ്ക്, മുളേളരിയ ശിവശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ എസ്. ഗിരീഷ്, എം.മനോജ് എന്നിവരെ ചടങ്ങില്‍ ട്രോഫി നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ആദരിച്ചു. 

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ 40 പേര്‍ രക്തദാനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി മനോജ് കുമാര്‍, ടെക്‌നീഷ്യന്‍ വി.ജഗന്നാഥ്, സി.എസ് ചിഞ്ചുലക്ഷ്മി , സ്റ്റാഫ് നഴ്‌സ് മേരിമാത്യു, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ കെ.അന്നപൂര്‍ണ്ണേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.