Latest News

ബേക്കല്‍ റിസോര്‍ട്ട് നിര്‍മ്മാണം കെ ടി ഡി സി ഉപേക്ഷിച്ചു

ബേക്കല്‍: ബേക്കല്‍ റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ നിന്നും കേരളാ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി) പിന്‍വാങ്ങി. ടൂറിസം മേഖലകളിലെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതോടെയാണ് പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കെ ടി ഡി സി തയ്യാറായത്. പ്രവര്‍ത്തി ഇല്ലെങ്കില്‍ വികസനത്തിന് അനുവദിച്ച കേന്ദ്രഫണ്ട് തിരികെ അടക്കണമെന്ന് കേന്ദ്ര ഏജന്‍സിയും ആവശ്യപ്പെട്ടു. 

കോടികള്‍ മുടക്കി സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുകയാണ്. ബീച്ചുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ധനസഹായത്തോടെ പണിയുന്ന വിശ്രമ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവ നോക്കി നടത്തേണ്ട ഏജന്‍സി കെ ടി ഡി സിയാണ്. ഇതുവഴി വര്‍ഷത്തില്‍ കോടികളുടെ ലാഭമാണ് ഉണ്ടായിരുന്നത്. ബിയര്‍ പാര്‍ലര്‍ നടത്തല്‍ മാത്രമായി ഈ സംവിധാനം ചുരുങ്ങി. 

ബേക്കലില്‍ മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാരും മൂന്ന് കോടി കേന്ദ്ര വിഹിതവുമായുള്ള ആധുനിക സംവിധാനത്തോടെയുള്ള റിസോര്‍ട്ട് നിര്‍മ്മിക്കാനായിരുന്നു തീരുമാനം.
കടലിന് തൊട്ടടുത്ത് എന്ന നിലയില്‍ പൊളിച്ചു മാറ്റാന്‍ സാധിക്കുന്ന മരം കൊണ്ടുള്ള 31 ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതി ല്‍ 20 എണ്ണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അന്നത്തെ ടൂറി സം വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. കിറ്റ്‌കോക്കായിരുന്നു നിര്‍മ്മാണ ചുമതല. ആറ് ക്വാര്‍ട്ടേഴ്‌സിന്റെ നി ര്‍മ്മാണം പകുതി പൂര്‍ത്തിയായെങ്കിലും ഭരണ മാറ്റത്തോടെ വികസനം പൂര്‍ണ്ണമായും നിശ്ചലമായി.

ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബേക്കല്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെയാണ് പദ്ധതി നടപ്പാക്കുന്നില്ലെങ്കില്‍ അനുവദിച്ച പണം തിരിച്ചടക്കണമെന്ന് കേന്ദ്ര ഏജന്‍സിയും ആവശ്യപ്പെട്ടത്.
കിറ്റ്‌ക്കോയും കെ ടി ഡി സിയും തമ്മിലുള്ള വടംവലിയാണ് വികസനത്തിന് തുരങ്കം വെക്കുന്നതെന്നും പറയുന്നു. 50 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
കണ്ണൂര്‍  പൈതല്‍ മലയിലെ സ്ഥിതിയും മറിച്ചല്ല. 1.53 കോ ടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് നോക്കി നടത്താന്‍ സാധിക്കില്ലെന്ന് കെ ടി ഡി സി അറിയിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം കാത്തുനിന്നതിന് ശേഷം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇത് ലീസിന് നല്‍കുകയാണുണ്ടായത്.

Keywords: Bekal, KTDC, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.