Latest News

പനിബാധിച്ച 5 വയസ്സുകാരന്‍ ഗുരുതര നിലയില്‍; പ്രാര്‍ത്ഥനയോടെ കുടുംബം

കാഞ്ഞങ്ങാട്: പനി ബാധിച്ച് 5 വയസ്സുകാരന്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-സൗമ്യ ദമ്പതികളുടെ മകന്‍ ആകാശ് കൃഷ്ണനാണ് രണ്ടാഴ്ചയോളമായി മംഗലാപുരം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

പനി തലച്ചോറിനെ ബാധിച്ചതാണ് ആകാശിന്റെ നില ഗുരുതരമാകാന്‍ കാരണം. ഓട്ടോ ഡ്രൈവറായ ഉണ്ണികൃഷ്ണനും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സൗമ്യയും കുട്ടിയെ ചികിത്സിക്കുന്നതിന് പണം കണ്ടെത്താനാകാതെ വലയുന്നു. 

ആകാശിന്റെ ജീവനു വേണ്ടി കുടുംബവും നാടും പ്രാര്‍ത്ഥനയിലാണ്. കുട്ടിയുടെ തുടര്‍ ചികിത്സകള്‍ക്കുള്ള സഹായത്തിന് ഉദാരമതികളുടെ കനിവ് തേരുന്നു. 
കാനറാബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 0724108083823 - ല്‍ സഹായങ്ങള്‍ എത്തിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ 09526648904.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.