Latest News

നെല്ലിക്കുന്നില്‍ സ്‌കൂള്‍ ബസ്സ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: സ്‌പെഷ്യല്‍ സകുള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ 11 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വിദ്യാര്‍ത്ഥികളായ നെല്ലിക്കുന്നിലെ സവാദ് (14), ഹസൈനാര്‍ (10), ബങ്കരക്കുന്നിലെ അബ്ദു (11), മുഹമ്മദ് അസ്‌ലം (33), നെല്ലിക്കുന്ന കടപ്പുറത്തേ ഹമീദ് (8), അബ്ദുല്‍ ഫഹദ് (11), പേരാകണ്ണൂരിലെ അദ്‌നാന്‍ (7), മൊഗ്രാലിലെ റംസീന (12), ഫാത്തിമത്ത് തസ്‌രിഫ (10), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് റാസിഖ് (12), എരിയാലിലെ മുഹമ്മദ് ഷെറീഫ് (9) ഡ്രൈവര്‍ ചെമ്പരിക്ക ചാത്തംകൈയിലെ മുഹമ്മദ് (40) എന്നിവര്‍ക്കാണു നിസാര പരിക്കേറ്റത്.
ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആലംപാടി കരുണ സ്‌പെഷ്യല്‍ സ്‌ക്കൂളിന്റെ കെ.എല്‍ 14 7044 നമ്പര്‍ ബസാണ് മറിഞ്ഞത് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ നെല്ലിക്കുന്ന് പാലത്തിനു സമീപത്തെ സമാന്തര റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്. 

ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളെ വീട്ടിലേക്കു കൊണ്ടുവിടാന്‍ വരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരും കാസര്‍കോട് ഫയര്‍ഫോഴ്‌സ് യൂണിററും നേതൃത്വം നല്‍കി


Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.