പിലിക്കോട്: പഠനത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളുടെ സമ്മാനം. പിലിക്കോട് സി.കെ.എന്‍.ജി.എച്ച്.എസ്.എസിലെ 91-92 വര്‍ഷ പഠിതാക്കളാളുടെ കൂട്ടായ്മ-നെസ്റ്റ് ആണ് വര്‍ഷം തോറും പുരസ്‌കാരം നല്‍കുന്നത്.
സ്‌കൂളില്‍ നിന്ന് എട്ടാംതരത്തില്‍ മികച്ച വിജയം നേടിയ എ.ഗൗതംകൃഷ്ണനും ഒന്‍പതാം തരത്തില്‍ മികവ് കാട്ടിയ കെ.വി.ആതിരക്കുമാണ് പുരസ്‌കാരം നല്‍കിയത്. രണ്ടായിരം രൂപയും ശില്‍പ്പവും വീതം അടങ്ങുന്ന സമ്മാനം പ്രിന്‍സിപ്പല്‍ പി.സി.ചന്ദ്രമോഹനന്‍, പ്രഥമ അധ്യാപിക പ്രസന്നകുമാരി എന്നിവര്‍ നല്‍കി.
സ്‌കൂളിലെ ക്ലാസ് മുറികളിലേക്കുള്ള അഞ്ച് ഫാനുകള്‍ നെസ്റ്റ് ചെയര്‍മാന്‍ കെ.സുനില്‍കുമാര്‍ സ്‌കൂളിന് കൈമാറി. അധ്യാപകരായ വി.കെ.സുരേശന്‍, സി.കെ.രവി, നെസ്റ്റ് സെക്രട്ടറി കെ.സലീം, പി.പി.ലിബീഷ്‌കുമാര്‍, പി.പ്രമോദ്, പി.പി.പവിത്രന്‍, കെ.ജയപ്രഭ, കെ.അജിത, പി.പുഷ്പ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News


No comments:
Post a Comment