Latest News

മഴക്കാലരോഗ പ്രതിരോധ ബോധവല്‍ക്കരണ സെമിനാറും സൗജന്യ ടൈലറിംങ് പരിശീലന ക്ലാസ്സും

കാഞ്ഞങ്ങാട് : വര്‍ണ്ണം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പാറപ്പെരുതടി ഇരിയയുടെയും നിത്യാനന്ദ പോളി ടെക്‌നിക് സി.ഇ.സി ലാലൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാലരോഗ പ്രതിരോധ ബോധവല്‍ക്കരണ സെമിനാറും സൗജന്യ ടൈലറിംങ് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. 

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ ഉല്‍ഘാടനം ചെയ്തു. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ഭാസ്‌കരന്‍, രമേശന്‍ എന്നിവര്‍മഴക്കാലരോഗ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ക്ലബ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രസിഡണ്ട് പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.