Latest News

ഷംസീനയുടെ ആത്മഹത്യ: ബഹുജന മാര്‍ച്ച് പോലീസ് തടഞ്ഞു

ഉദുമ: മൊബൈല്‍ മോഷണം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ഉദുമ പാക്യാര ബദരിയ നഗറിലെ സക്കീറിന്റെ മകളും കരിപ്പോടി ഗ്രീന്‍വുഡ്‌സ് വുമന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്ന ഷംസീനയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമരസമിതിയുടെ നേതൃത്വത്തില്‍ കോളേജ് ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. 

സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്ത മാര്‍ച്ച് ബുധനാഴ്ച രാവിലെ പാലക്കുന്നില്‍ നിന്നുമാണ് തുടങ്ങിയത്. കേളേജിന് അടുത്ത് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ടി. നാരായണന്റെ നേതൃത്വത്തിലുളള വന്‍ പോലീസ് സംഘമാണ് മാര്‍ച്ച് തടഞ്ഞത്.

ഉദുമ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭ സമരസമിതി ചെയര്‍മാന്‍ കെ.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അഹമ്മദ് ഷാഫി, എ, കുഞ്ഞിരാമന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആയിഷ, പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് നമ്പ്യാര്‍, സി.പി.എം നേതാക്കളായ മധു മുതിയക്കാല്‍, വി.ആര്‍ ഗംഗാധരന്‍, അനില്‍കൃഷ്ണന്‍ (ബി.ജെ.പി), ജയനാന്ദന്‍ പാലക്കുന്ന്, ഫര്‍ഷാദ് മാങ്ങാട്, ഗീത ഗോവിന്ദന്‍, ടി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടി.വി. വേണുഗോപാലന്‍ സ്വാഗതവും കണ്ണന്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Shamseena, March, Bekal Police, Greenwoods

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.