ന്യൂഡല്‍ഹി: സിനിമയില്‍ മാത്രമല്ല പാര്‍ലമെന്റിലും താനാണ് താരമെന്ന് തിങ്കളാഴ്ച ഇന്നസെന്റ് തെളിയിച്ചു. ആദ്യമായാണ് പാര്‍ലമെന്റില്‍ എത്തുന്നതെങ്കിലും ഇന്നസെന്റ് അവിടെ ആര്‍ക്കും അപരിചിതനായിരുന്നില്ല. ഇഷ്ടതാരത്തെ കാണാന്‍ മലയാളികള്‍ തിരക്കുകൂട്ടിയപ്പോള്‍, ചാലക്കുടിയില്‍ പി.സി. ചാക്കോയെ തറപറ്റിച്ച സ്ഥാനാര്‍ഥിയെ കാണാനായിരുന്നു പാര്‍ലമെന്റിലെ ഉത്തരേന്ത്യന്‍ ജീവനക്കാരുടെ തിടുക്കം.
രണ്ടാം യു.പി.എ. സര്‍ക്കാറില്‍ നിറഞ്ഞുനിന്ന ചാക്കോയെ എതിരിട്ടു തോല്‍പ്പിച്ച ഇന്നസെന്റിനെ അത്ഭുതത്തോടെ എല്ലാവരും പരിചയപ്പെടുകയും ചെയ്തു. ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടിയപ്പോള്‍ പാര്‍ലമെന്റിലാണോ ഷൂട്ടിങ് സ്ഥലത്താണോ താനെന്ന് ഇന്നസെന്റിന് ശങ്കയായി. എന്തായാലും പാര്‍ലമെന്റില്‍ പ്രവേശിച്ച ആദ്യദിനം മലയാളികളുടെ ഇഷ്ടതാരത്തിന് മനസ്സു നിറയെ സന്തോഷം.
ആലത്തൂരില്‍ വിജയിച്ച പി.കെ. ബിജു എം.പിക്കൊപ്പമാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്. കവാടത്തില്‍ എം.പി. അച്യുതന്‍, പി.കെ. ശ്രീമതി, സി.എന്‍. ജയദേവന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിജുവിനൊപ്പം പാര്‍ലമെന്റിന്റെ റിസപ്ഷന്‍ ഓഫീസിലെത്തി ഉള്ളിലേക്ക് കടക്കാന്‍ പാസ്സും വാങ്ങി.
അപ്പോഴേക്കും ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. പലരും സൗഹൃദസംഭാഷണത്തിനും കുശലാന്വേഷണത്തിനുമെത്തി. ''ചാക്കോയെ തോല്‍പ്പിച്ചയാള്‍'' എന്ന് ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു. കേരളത്തിലെ സിനിമാനടനാണെന്നും മിക്കവരും മനസ്സിലാക്കിയിരുന്നു. പാര്‍ലമെന്റിലെ 62ാം നമ്പര്‍ മുറിയിലെത്തി രജിസ്‌ട്രേഷന്‍നടപടി പൂര്‍ത്തിയാക്കിയ ഇന്നസെന്റ് സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ചു. പാര്‍ലമെന്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ഇന്നസെന്റിന് പി.കെ. ബിജു കാണിച്ചുകൊടുത്തു.
ഫോട്ടോയെടുക്കുമ്പോള്‍ ബിജുവിനെയും ഇന്നസെന്റ് നിര്‍ബന്ധിച്ച് ഒപ്പംനിര്‍ത്തി. പാര്‍ലമെന്റിലെ കന്നിസ്വാമിയായ തന്റെ ഗുരുസ്വാമിയാണ് ബിജുവെന്നായിരുന്നു ഇന്നസെന്റിന്റെ തമാശ. പാര്‍ലമെന്റില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞചെയ്ത് നാട്ടുകാരെ അത്ഭുതപ്പെടുത്താനും അദ്ദേഹത്തിനു പദ്ധതിയുണ്ടെന്ന് അറിയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment