കിളിമാനൂര്‍: സഹോദരനെയും കുടുംബത്തെയും ഗള്‍ഫിലേക്കു യാത്രയാക്കി പുലര്‍ച്ചെ വിമാനത്താവളത്തില്‍നിന്നു മടങ്ങവെ കാര്‍ ആറ്റിലേക്കു മറിഞ്ഞു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. കല്ലറ പള്ളിമുക്ക് പിഎംവി ഹൗസില്‍ സബീറിന്റെ(അബുദാബി) ഭാര്യ തൊളിക്കുഴി പുതുക്കോട് പാറമുകളില്‍ വീട്ടില്‍ ജെസ്‌ന(23)യും മകന്‍ അലി(രണ്ട്)യുമാണു മരിച്ചത്. ജെസ്‌നയുടെ ഉമ്മ വാഹീദ(52), ഇവരുടെ സഹോദരി ചിതറ മുള്ളിക്കാട് ഷാജിന മന്‍സിലില്‍ ഷാഹിദ(45), കാര്‍ ഡ്രൈവര്‍ സംബ്രമം തേമ്പാംവിള വീട്ടില്‍ ജാഫര്‍ഖാന്‍(38) എന്നിവരെ പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1.45നു കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍-തൊളിക്കുഴി റോഡില്‍ ചാവേറ്റിക്കാട്ടാണു സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നു കരുതുന്നു. ജെസ്‌നയുടെ സഹോദരന്‍ അസീമിനെയും ഭാര്യയെയും യാത്രയാക്കി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രണ്ടു കാറിലായി കുടുംബാംഗങ്ങള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കാരേറ്റ് എത്തിയപ്പോള്‍ ഡീസല്‍ അടിക്കാന്‍ കയറിയതിനാല്‍ ഒരു കാര്‍ പിറകിലായി. മുമ്പേ പോയ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയില്‍ ആറ്റിലേക്കു മറിയുകയായിരുന്നു.
ഈ ശബ്ദവും കൂട്ടക്കരച്ചിലും കേട്ട് ഓടിയെത്തിയ സമീപവാസിയായ ടാപ്പിങ് തൊഴിലാളി സുകുവാണു പൊലീസിനെ വിവരമറിയിച്ചത്. കിളിമാനൂര്‍ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നു മുങ്ങിക്കിടന്ന കാറിന്റെ കണ്ണാടി അടിച്ചു പൊട്ടിച്ചു രണ്ടു സ്ത്രീകളെയും ഡ്രൈവറെയും പുറത്തെടുത്തു.

അമ്മയും കുഞ്ഞും കൂടി കാറിലുണ്ടെന്ന് ഇവര്‍ അറിയിച്ചതനുസരിച്ചു പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു കാര്‍ ഉയര്‍ത്തിയെടുത്തപ്പോഴും ഇവരെ കിട്ടിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് ഒഴുകിപ്പോയ നിലയില്‍ 50 മീറ്റര്‍ താഴെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കബറടക്കം ഞായറാഴ്ച രാവിലെ 10നു സംബ്രമം മുസ്‌ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment