മംഗലാപുരം: മൂടബിദ്രി ആല്‍വാസ് കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. മലയാളികളടക്കം 136 വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇതില്‍ 56 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 22 വിദ്യാര്‍ഥികള്‍ക്കു സാരമായി വിഷബാധയേറ്റതായും പറയുന്നു. 80 പേരെ ഒപി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു മരുന്നു നല്‍കി വിട്ടയച്ചു. എഴുപതോളം പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ രക്തം ഛര്‍ദിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ രക്തം ഛര്‍ദിച്ച് അര്‍ധബോധാവസ്ഥയിലായിരുന്നെന്നും ഇവര്‍ അപകടനില തരണം ചെയ്‌തെന്നും ഒരു ആശുപത്രി ജീവനക്കാരന്‍ വ്യക്തമാക്കി. വിഷബാധയേറ്റ വിദ്യാര്‍ഥികളെ കോളജിന്റെ തന്നെ നിയന്ത്രണത്തിലുള്ള ആല്‍വാസ് ഹെല്‍ത്ത് സെന്റര്‍, ആല്‍വാസ് ആയുര്‍വേദ മെഡിക്കല്‍ കോളജ് (ആയുഷ്) എന്നിവിടങ്ങളിലാണു പ്രവേശിപ്പിച്ചത്.
കോളജിനു കീഴിലുള്ള ആശുപത്രികള്‍ നിറഞ്ഞ് വിദ്യാര്‍ഥികളെ സമീപത്തെ പ്രഭു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം പുറംലോകം അറിയുന്നത്. മൂടബിദ്രി വിദ്യാഗിരിയില്‍ ആല്‍വാസ് കോളജിനോടു ചേര്‍ന്നുള്ള സാംബവി ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. വെള്ളിയാഴ്ച ഹോസ്റ്റലില്‍ നിന്നു കഴിച്ച ശേഷം വിദ്യാര്‍ഥികള്‍ക്കു വയറുവേദനയും ഛര്‍ദിയും തലകറക്കവും മറ്റും അനുഭവപ്പെടുകയായിരുന്നെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.
മലിനജലം ശുദ്ധീകരിച്ചാണു ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചതെന്നും ഇതാണു ഭക്ഷ്യവിഷബാധയ്ക്കു വഴിയൊരുക്കിയതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ടു ദിവസമായി വെള്ളത്തിനു ദുര്‍ഗന്ധം അനുഭവപ്പെടുന്നതു ശ്രദ്ധയില്‍ പെടുത്തിയിട്ടും മാനേജമെന്റ് അവഗണിച്ചതായും ആക്ഷേപമുണ്ട്.

Keywords: Manglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment