കൊച്ചി: മലയാള വാര്‍ത്താ മേഖലയിലേക്ക് പുതിയൊരു മാധ്യമ സംരംഭം കൂടി വരുന്നു. ഡോ. സെബാസ്‌റ്റ്യന്‍ പോള്‍ ചെയര്‍മാനായി സൗത്ത് ലൈവ് നെറ്റ്‌വര്‍ക്ക്‌സ് എന്ന പേരിലാണ് സംരംഭം.
മലയാളം വാര്‍ത്താ ചാനല്‍, മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഇന്ററാക്‌ടീവ് ന്യൂസ്‌പോര്‍ട്ടലുകള്‍ എന്നിവയ്‌ക്ക് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിനോദ വെബ്‌സൈറ്റുകളും മാധ്യമ പഠന കേന്ദ്രവും സ്‌ഥാപിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
മാനേജ്‌മെന്റിനോട് പ്രതിഷേധിച്ച് ഇന്ത്യാവിഷന്‍ ചാനലില്‍ നിന്നും രാജിവെച്ച മാധ്യമപ്രവര്‍ത്തകരാണ് സംരംഭത്തിനു പിന്നിലുള്ളത്. ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീറാണ് സംരംഭത്തിന്റെ സിഇഒയും എഡിറ്റര്‍-ഇന്‍-ചീഫും.
സാജ് കുര്യന്‍ മാനേജിംഗ് ഡയറക്‌ടറും എ സഹദേവന്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററുമാണ്.
പങ്കാളിത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ മുല്യം അംഗീകരിച്ച് മാധ്യമപ്രവര്‍ത്തന രംഗത്തെ ഉന്നത മാനദണ്ഡങ്ങള്‍ മാതൃകയാക്കിയാകും സ്‌ഥാപനം പ്രവര്‍ത്തിക്കുകയെന്ന് ചെയര്‍മാന്‍ സെബാസ്‌റ്റ്യന്‍ പോള്‍ പറഞ്ഞു. സംരംഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ മേഖലയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.
Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment