വെള്ളരിക്കുണ്ട്: കൊന്നക്കാടിനടുത്ത മൈക്കയത്ത് വൈദ്യുതിലൈന്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി ഗുരുതരനിലയില്‍. ഭീമനടി സെക്ഷന്‍ ഓഫീസിലെ ദിവസവേതനത്തൊഴിലാളി പ്രകാശന്‍ (38) ആണ് അപകടത്തില്‍പ്പെട്ടത്.
സബ്എന്‍ജിനീയറും ഓവര്‍സിയറും ലൈന്‍മാന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ലൈന്‍ നന്നാക്കാന്‍ പ്രദേശത്തെത്തിയത്. ഏതാനും ജീവനക്കാര്‍ കൊന്നക്കാടും ബാക്കിയുള്ളവര്‍ മൈക്കയം ഭാഗത്തേക്കും പോയി. മൈക്കയത്ത് എച്ച്.ടി. ലൈനില്‍ പണിയെടുത്തുകൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിനിടയാക്കിയത്.
പ്രകാശന്റെ ദേഹത്ത് തീ പടര്‍ന്ന് കത്തി. അരയില്‍ കയറുകൊണ്ട് കുരുക്കിട്ട് വൈദ്യുതിത്തൂണില്‍ കെട്ടി നിന്നതുകൊണ്ട് തെറിച്ചുവീണില്ല. മിനിറ്റുകള്‍ക്കുള്ളില്‍ ലൈന്‍ വിച്ഛേദിക്കപ്പെട്ടു. ദേഹമാസകലം പൊള്ളലേറ്റ പ്രകാശനെ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈനില്‍ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ എച്ച്.ടി. ലൈനിലേക്കുള്ള എ.വി. സ്വിച്ച് ഓണ്‍ ചെയ്തതാണ് അപകടത്തിനിടയാക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മലയോരമേഖലയില്‍ മൂന്ന് ലൈന്‍മാന്‍മാര്‍ ലൈന്‍ അറ്റകുറ്റപ്പണിക്കിടെ മരിച്ചു. സുരക്ഷ ഉറപ്പാക്കാതെ അശ്രദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ അപകടങ്ങള്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് കൊന്നക്കാട്ടെത്തിയ വൈദ്യുതിവകുപ്പുദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുെവച്ചു. അലംഭാവംകാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെള്ളരിക്കുണ്ടില്‍നിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment