ന്യൂഡല്‍ഹി: ജനദാതള്‍ (യു) രാജ്യസഭ എം.പി. മഹേന്ദ്ര പ്രസാദിന്റെ ഡല്‍ഹിയിലെ തുഗ്ലക് റോഡിലെ വസതിയിലെ പ്ലാവില്‍ നിന്നു കാണാതായ ചക്കകള്‍ കണ്ടെത്താന്‍ ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണസംഘം.
നമ്പര്‍ 4 തുഗ്ലക് റോഡിലെ എം.പിയുടെ ബംഗ്ലാവിന്റെ വീട്ടുമുറ്റത്തെ പ്ലാവിലുണ്ടായിരുന്ന ഒമ്പതു ചക്കകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എം.പിയുടെ പി.എ. പരാതിപ്പെട്ടതായി ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും കുറ്റാന്വേഷണവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സൂക്ഷ്മപരിശോധനയില്‍ എം.പിയുടെ വീട്ടുപരിസരത്തു നിന്ന് മോഷ്ടാവിന്റേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് ആറിഞ്ചോളം നീളമുണ്ടെന്നും പോലിസ് പറഞ്ഞു. കാല്‍പ്പാടുകളും വിരലടയാളങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപാര്‍ട്ട്‌മെന്റിലേക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി എം.പിയുടെ വീടിനു പുറത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. എം.പിയുടെ വീട്ടുജോലിക്കാരെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലിസ് അറിയിച്ചു. കൂടുതല്‍ വിവരം ലഭിക്കാനായി എം.പിയുടെ വീടിന്റെ പ രിസരപ്രദേശങ്ങള്‍ പരിശോധിക്കാനും അന്വേഷണസംഘത്തിന് ആലോചനയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment