കൊച്ചി: പഠനച്ചെലവിനും ഭക്ഷണത്തിനുമായി ദിവസം 200 രൂപ അനുവദിച്ചുകിട്ടാന്‍ പൊലീസിനെ സമീപിച്ച യുവാവ്, പൊലീസ് മര്‍ദിച്ചെന്നാരോപിച്ചു ഹൈക്കോടതിയിലെത്തി. എന്നാല്‍, ദിവസം 200 രൂപ വീതം നല്‍കാന്‍ പിതാവിനോടു നിര്‍ദേശിക്കാത്തതിലുള്ള അതൃപ്തിയാണു ഹര്‍ജിക്കാരനു പൊലീസിനോടുള്ളതെന്നു വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി.
പ്രായപൂര്‍ത്തിയായ ഇരുപതുകാരനു പിതാവു പണം നല്‍കണമെന്നു പറയാന്‍ പൊലീസിനോ കോടതിക്കോ സാധ്യമല്ലെന്നു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരമ്പരാഗത സ്വത്ത് ഉള്‍പ്പെടെ ഹര്‍ജിക്കാരന് അര്‍ഹതപ്പെട്ട സ്വത്തുക്കളുണ്ടെങ്കില്‍ അവകാശം അനുവദിച്ചു കിട്ടാന്‍ സിവില്‍കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
പത്തിലും പന്ത്രണ്ടിലും 80 ശതമാനത്തിലേറെ മാര്‍ക്കുള്ള കൊച്ചി സ്വദേശിയായ യുവാവ് നഗരത്തിലെ പ്രമുഖ കോളജില്‍ ബിഎ വിദ്യാര്‍ഥിയാണ്. നഗരത്തിലും മറ്റുമായി കോടികള്‍ വിലവരുന്ന സ്വത്തുക്കളുള്ള പിതാവ് കോളജ് വിദ്യാഭ്യാസത്തിനു ഫീസ് നല്‍കുന്നില്ല, കോളജിലെ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കാന്‍ എത്തുന്നില്ല, തനിക്കും സഹോദരങ്ങള്‍ക്കും ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാക്കുന്നില്ല. ഫീസ് അടയ്ക്കാത്തതിനാല്‍ സഹോദരന്റെ എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു-ഹര്‍ജിക്കാരന്റെ പരാതികള്‍ ഇങ്ങനെ തുടരുന്നു.
പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഒരുദ്യോഗസ്ഥന്‍ നിര്‍ദേശിച്ച പ്രകാരം പിതാവ് 200 രൂപ വീതം കുറെക്കാലം നല്‍കിയെന്നും ഇപ്പോഴതു നിര്‍ത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. വീണ്ടും എറണാകുളം സൌത്ത് എസ്ഐക്കു പരാതി നല്‍കിയപ്പോള്‍ പൊലീസ് വിളിച്ചു വരുത്തി പിതാവിന്റെ മുന്നിലിട്ടു മര്‍ദിച്ചെന്നാണ് ആക്ഷേപം.
ആശുപത്രിയില്‍ പ്രവേശിച്ചതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍, പൊലീസിനു നല്‍കിയ പരാതി വായിച്ചാല്‍ മകനു പിതാവിനോടുള്ള ദേഷ്യം വ്യക്തമാണെന്നു കോടതി പറഞ്ഞു. പൊലീസ് മര്‍ദ്ദിച്ചതായി ആരോപിക്കുന്നെങ്കിലും ശരീരത്തു കാര്യമായ പാടുകളൊന്നുമില്ല, മകനെ മര്‍ദിച്ചാല്‍ പിതാവ് തടയാതിരിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment