നീലേശ്വരം: മന്നംപുറത്ത് കാവില്‍ കലശമഹോല്‍സവത്തിനു കൊടിയിറങ്ങി. വടക്കേമലബാറില്‍ ഇനി തെയ്യാട്ടങ്ങള്‍ക്ക് ആറു മാസക്കാലം വിശ്രമം. ജില്ലയിലെ പ്രധാന ആരാധനാകേന്ദ്രമായ മന്നംപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ കലശമഹോല്‍സവത്തോടെയാണ് ഒരു സീസണിലെ തെയ്യംകെട്ട് ഉല്‍സവങ്ങള്‍ക്കു പരിസമാപ്തി കുറിക്കുന്നത്.
ഇനി കാവുകളും കഴകങ്ങളും നിദ്രയിലാണ്ടു കിടക്കും. കലശമഹോല്‍സവം കഴിഞ്ഞാല്‍ ദേവീ-ദേവന്മാര്‍ നിദ്രയിലാണ്ടു കിടക്കുമെന്നും ഇനി തുലാപ്പത്തു വരെയുള്ള നാളുകള്‍ ദുര്‍ദേവതകളുടെ സഞ്ചാരകാലമെന്നാണ് ഐതിഹ്യം. കലശമഹോല്‍സവത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. പോയകാലത്ത് കാലവര്‍ഷത്തേക്കുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയിരുന്നതു കലശച്ചന്തയില്‍ നിന്നായിരുന്നു.
അകത്തെ കലശം പൂജാദികര്‍മങ്ങളുടേതാണ്. പുറത്തെ കലശനാളില്‍ വൈകുന്നേരത്തോടെ പ്രധാന ആരാധനാമൂര്‍ത്തികളായ ക്ഷേത്രപാലകന്‍ കാളരാത്രി, മന്നംപുറത്തുകാവ് ഭഗവതി, തൊണ്ടച്ചന്‍ തെയ്യക്കോലങ്ങള്‍ എന്നിവ കെട്ടിയാടും. തിയ്യ സമുദായത്തിന്റെ വകയായി കലശപ്പാത്രങ്ങളിലേക്കുള്ള കള്ളും മുകയ സമുദായത്തിന്റെ വകയായി മല്‍സ്യകോവയും ക്ഷേത്രത്തിലേക്ക് എത്തിച്ചു. വാല്യക്കാര്‍ മല്‍സരിച്ചു കൊണ്ടുപോവുന്ന കലശരൂപം ഏറെ ആകര്‍ഷകമാണ്.
പോയകാലത്ത് ഹൈന്ദവ വിശ്വാസികളുടെ ഭവനങ്ങളില്‍ നടക്കുന്ന മരണാനന്തര കര്‍മങ്ങളും കടകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് തെയ്യം കലാകാരന്മാര്‍ ഉപജീവനം കഴിച്ചുപോന്നിരുന്നത്. എന്നാല്‍, കാലം മാറിയതോടെ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി തെയ്യം കലാകാരന്മാര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനാല്‍ പഴയകാല ജോലികള്‍ ചെയ്തു ജീവിക്കേണ്ട സാഹചര്യവുമില്ല.
വിശ്രമവേളകളില്‍ അടുത്ത തുലാം പത്തിന് ആരംഭിക്കുന്ന തെയ്യാട്ടങ്ങള്‍ക്കുള്ള അണിയറ സാധനങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ വ്യാപൃതരാവും. ഇനി ഒരു തെയ്യാട്ടത്തിന്റെ ഉരിയാടലിന് കാതോര്‍ക്കാന്‍ വരുന്ന തുലാം 10 വരെ കാത്തുനില്‍ക്കണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment