പാലക്കാട്: തങ്ങളുടെ മക്കളെ കേരളത്തില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡില്‍ നിന്നെത്തിയ രക്ഷിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ല. സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പണമില്ലാത്തതിനാലാണ് കേരളത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നതെന്നും രക്ഷിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വ്യക്തമാക്കി.
മികച്ച അധ്യാപകരോ സര്‍ക്കാര്‍ സ്‌കൂളോ ഇല്ലാത്തതിനാലാണ് തങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനായി കേരളത്തിലേക്കയച്ചതെന്നും സംഭവം അന്വേഷിക്കാനെത്തിയ ജാര്‍ഖണ്ഡ് ബാലാവകാശ കമ്മീഷനംഗം സജ്ജയ്കുമാര്‍ മിശ്രയോടു പറഞ്ഞു. കേരളത്തിലെ യത്തീംഖാനകള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളെ സുരക്ഷിതമായി പഠിപ്പിക്കാനും താമസിപ്പിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലുണെ്ടന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ജാര്‍ഖണ്ഡിലെ സ്വകാര്യസ്‌കൂളുകളില്‍ വന്‍തുകയാണ് ഫീസായി നല്‍കേണ്ടത്. പ്രതിമാസം 1500 രൂപ വരെ ഒരുകുട്ടിക്കു നല്‍കണം. ഈ സാഹചര്യത്തില്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കുമെന്നും രക്ഷിതാക്കള്‍ ചോദിച്ചു. മികച്ച വിദ്യാഭ്യാസം നല്‍കുന്നുവെന്ന ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അവകാശവാദം ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment