പുതുക്കാട്: മുന്‍ മിസ്റ്റര്‍ ഇന്ത്യ രാജുവിനെ (43) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അളഗപ്പനഗര്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററും പുതുക്കാട്‌തെക്കെ തൊറവ് നരിപ്പറ്റ ഉണ്ണിയുടെ മകനുമാണ്. ശനിയാഴ്ച രാവിലെ പുതുക്കാട് റയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കില്‍ മരിച്ച നിലയിലാണു കണ്ടെത്തിയത്.
പാഴായിയില്‍ നടത്തുന്ന ജിംനേഷ്യത്തിലേയ്ക്കു പോയതായി ബന്ധുക്കള്‍ പറഞ്ഞു. റയില്‍വേ സ്‌റ്റേഷനു സമീപത്തായി സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പാഴായിയില്‍ നടത്തുന്ന ജിംനേഷ്യത്തിലേയ്ക്കു പോയതായി ബന്ധുക്കള്‍ പറഞ്ഞു. റയില്‍വേ സ്‌റ്റേഷനു സമീപത്തായി സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
കല്ലൂര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് അളഗപ്പനഗറിലേയ്ക്കു സ്ഥലം മാറിയെങ്കിലും ജോലിയില്‍ പ്രവേശിച്ചിരുന്നില്ല.
2008ല്‍ ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ശരീര സൗന്ദര്യ മല്‍സരത്തില്‍ ചാംപ്യന്‍ ഓഫ് ചാംപ്യന്‍, പോസ്റ്റല്‍ വകുപ്പിന്റെ ദേശീയ സൗന്ദര്യ മല്‍സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ തൃശൂര്‍ ചാംപ്യന്‍ പട്ടം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിന്ദു. മകള്‍: അനഘ.


No comments:
Post a Comment