Latest News

ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തയച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

കുറ്റിയാടി: ഗള്‍ഫിലുള്ള ആള്‍ക്ക് കൈമാറുന്നതിനായി കഞ്ചാവ് കൊടുത്തയച്ച സംഭവത്തില്‍ ഒരാളെ കുറ്റിയാടി പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു. ബത്തേരി കോട്ടക്കുന്നിലെ കൊട്ടിലില്‍ നസ്‌റു (22) ആണ് അറസ്റ്റിലായത്.

കൂട്ടുപ്രതി ഷഫീഖ് ഒളിവിലാണ്. കുറ്റിയാടി എസ്.ഐ. ശശിധരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 20-ന് കുറ്റിയാടിയില്‍നിന്ന് ഗള്‍ഫിലേക്ക് പോകുന്ന ആള്‍വശമാണ് കഞ്ചാവ്‌പൊതി കൊടുത്തയച്ചത്. പൊതിക്കെട്ടില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അഴിച്ചുനോക്കിയപ്പോള്‍ അത് കഞ്ചാവാണെന്ന് വ്യക്തമായ ഉടന്‍ സാധനം ഇയാള്‍ കുറ്റിയാടി പോലീസിന് കൈമാറുകയായിരുന്നു. വടകരയ്ക്കുള്ള ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ വശമാണ് നസ്‌റു കഞ്ചാവ് പൊതി കുറ്റിയാടിയിലുള്ള ആള്‍വശം എത്തിച്ചത്. ബസ് ഡ്രൈവറില്‍നിന്ന് കിട്ടിയ സൂചനയനുസരിച്ചാണ് അറസ്റ്റ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.