Latest News

ലോക യൂത്ത് ചെസില്‍ മാറ്റുരക്കാന്‍ പത്തു വയസ്സുകാരന്‍ നിഹാല്‍

മണ്ണാര്‍ക്കാട്: ചതുരംഗകളത്തിലെ ചടുലനീക്കങ്ങളിലൂടെ നിഹാല്‍ സരിനെന്ന കൊച്ചുമിടുക്കന്‍ ലോക യൂത്ത് ചെസിന്‍െറ നെറുകയിലേക്ക്. ജൂണ്‍ 20 മുതല്‍ 29 വരെ ഉസ്ബകിസ്താനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ് ഈ പത്തുവയസ്സുകാരന്‍. നിലവില്‍ അണ്ടര്‍ 10 ബ്ളിറ്റ്സ് ലോകചാമ്പ്യനാണ്. 

അഞ്ചാം വയസ്സിലായിരുന്നു ചെസ് രംഗത്തെ തുടക്കം. ഉമ്മയുടെ പിതാവ് ഉമ്മറില്‍നിന്നാണ് ബാലപാഠങ്ങള്‍ പഠിച്ചത്. ഇതിനോടകം ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മത്സരങ്ങളില്‍ വിജയിച്ചു. 

മണ്ണാര്‍ക്കാട് സ്വദേശികളും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായ ഡോ. എ. സരിന്‍- ഡോ. എ. ഷിജിന്‍ ദമ്പതികളുടെ മകനാണ്.
2013ലെ ലോക അണ്ടര്‍ 10 ബ്ളിറ്റ്സ് ചാമ്പ്യന്‍, ദേശീയ അണ്ടര്‍ -9 ചാമ്പ്യന്‍ഷിപ്പ് 2013 തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ നിഹാല്‍ ആറാം വയസ്സില്‍ തന്നെ കേരളത്തിലെ പ്രായംകുറഞ്ഞ ഫിഡെ റേറ്റഡ് കളിക്കാരനായി മാറിയിരുന്നു. 2011ല്‍ കേരള അണ്ടര്‍-7 ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. സെപ്റ്റംബറില്‍ സൗത് ആഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 10 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും നിഹാല്‍ സരിനാണ്.
തൃശൂര്‍ ദേവമാതാ സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാര്‍ഥിയാണ്. ലിംക ബുക് ഓഫ് റെക്കോഡിലേക്കുള്ള ചുവടുവെപ്പിന്‍െറ ഭാഗമായി തൊടുപുഴയില്‍ നടന്ന മത്സരത്തില്‍ 50 പേരില്‍ 48 പേരെയും തോല്‍പ്പിച്ച് ഒരാളോട് സമനില നേടി ഈ ശ്രദ്ധേയനായിരുന്നു.
ഗ്രാന്‍ഡ് മാസ്റ്റര്‍ ഇ.പി. നിര്‍മലിന്‍െറ ശിക്ഷണത്തില്‍ ചെസ് പഠിക്കുന്ന നിഹാലിനെ വിവിധ സന്ദര്‍ഭങ്ങളില്‍ സി.ടി. പത്രോസ്, എം.ബി. മുരളീധരന്‍, പ്രഫ. എന്‍. ആര്‍. അനില്‍കുമാര്‍, കെ.കെ. മണികണ്ഠന്‍, മാത്യൂ പി. ജോസഫ് എന്നിവര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് റിട്ട. പ്രഫസര്‍ സലാമിന്‍െറ പേരമകനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mannarkkad, Nihan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.