Latest News

കെ.എസ്.യു ഡിഇഒ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ഹയര്‍ സെക്കന്‍ഡറി, ഡിഗ്രീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് തലവരിപ്പണം ഈടാക്കുന്ന എയിഡഡ് സ്ഥാപനങ്ങളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുക, തുടങ്ങി ഇരുപത്തിമൂന്നോളം ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡിഇഒ ഓഫീസ് മാര്‍ച്ച് നടത്തി.

മാര്‍ച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ബി. പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജന: സെക്രട്ടറി പി. കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡി. വി. ബാലകൃഷ്ണന്‍, കെ.ആര്‍. കാര്‍ത്തികേയന്‍, എം. കുഞ്ഞികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, ചന്ദ്രന്‍ പനങ്കാവ്, ഉമേശന്‍ വേളൂര്‍, ജലീല്‍ കാര്‍ത്തിക, മധുസൂദനന്‍ ബാലൂര്‍, വിഷ്ണുദാസ്, സിദ്ദിഖ്, ജിമ്മി ജോണി, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് രഞ്ജില്‍ രാജീവ്, രാഹുല്‍ നര്‍ക്കല, രോഹിത് സി കെ, ഉണ്ണികൃഷ്ണന്‍, അഖില്‍ പി വി, ഭവിന്‍ രാജ്, ഗിജീഷ് മുണ്ടക്കൈ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.