അടൂര്‍: മരിച്ചുകിടന്ന മനോരോഗമുള്ള അമ്മയുടെ മൃതദേഹത്തിന് നാലുനാള്‍ മനോരോഗിയായ മകള്‍ കൂട്ടിരുന്നു.
അടൂര്‍ തെങ്ങുംതാര നെല്ലിവിളയില്‍ പെണ്ണമ്മയുടെ(80) മൃതദേഹമാണ് അഴുകി ജീര്‍ണ്ണിച്ച നിലയില്‍ വെള്ളിയാഴ്ച പ്രദേശവാസികള്‍ കണ്ടത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
പെണ്ണമ്മയ്ക്കും ഒപ്പം താമസിക്കുന്ന ഇളയ മകള്‍ ലീലാമ്മയ്ക്കും മാനസികരോഗം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അടുത്ത വീട്ടില്‍ താമസിക്കുന്ന മൂത്ത മകള്‍ മറിയാമ്മയെപ്പോലും ഇവര്‍ അടുപ്പിക്കാറില്ലായിരുന്നു. ആരെങ്കിലും ചെന്നാല്‍ ലീലാമ്മ കല്ലെറിഞ്ഞ് ഓടിക്കുമായിരുെന്നന്നും അയല്‍ക്കാര്‍ പറഞ്ഞു. ഇടയ്ക്ക് ലീലാമ്മ മറിയാമ്മയുടെ വീട്ടില്‍നിന്ന് ആഹാരം എടുത്തുകൊണ്ടുപോകുമായിരുന്നു.
കഴിഞ്ഞ ദിവസംമുതല്‍, 'അമ്മ ചത്തുകിടക്കുകയാണ്, പിശാചുവന്ന് ഓതിയാലേ ജീവന്‍ വെക്കത്തുള്ളൂ' എന്ന് ലീലാമ്മ പറയുന്നുണ്ടായിരുന്നു. എന്നാല്‍, മാനസികപ്രശ്‌നമുള്ളതിനാല്‍ അയല്‍ക്കാര്‍ ഇത് കാര്യമായിട്ടെടുത്തിരുന്നില്ല.
മുന്‍വശത്തെ മുറിയുടെ തറയില്‍ കിടക്കുന്ന നിലയിലാണ് പെണ്ണമ്മയുടെ മൃതദേഹം. അടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മനോരോഗിയായ ലീലാമ്മയെ തല്‍ക്കാലം മൂത്ത സഹോദരിക്കൊപ്പം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ശാരീരികമായ അവശതകളും മനോരോഗവും മൂലം പെണ്ണമ്മ വേണ്ടവിധം ആഹാരംപോലും കഴിക്കാറില്ലായിരുെന്നന്നും ബന്ധുക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment