കാഞ്ഞങ്ങാട്: ലോകകപ്പിന്റെ ആഘോഷ കാഴ്ചകള്‍ക്ക് കാത്തിരിക്കുന്ന കാസര്‍കോട് ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരാന്‍ ബ്രസൂക്ക ഫുട്‌ബോളെത്തി.
കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്‌സിലുള്ള മൈ സ്‌പോട്‌സ് കടയിലാണ് എറണാകുളത്തെ ഏജന്‍സി മുഖേന ബ്രസൂക്കയെത്തിയത്.
കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്‌സിലുള്ള മൈ സ്‌പോട്‌സ് കടയിലാണ് എറണാകുളത്തെ ഏജന്‍സി മുഖേന ബ്രസൂക്കയെത്തിയത്.
കേരളത്തില്‍ 24 ബ്രസൂക്ക പന്തുകളാണെത്തിയിട്ടുള്ളത്. അതിലൊന്നാണ് നെല്ലിക്കാട്ട് മധുവിന്റെ ഉടമസ്ഥതയിലുള്ള മൈ സ്‌പോട്‌സ് കടയില്‍ എത്തിയിരിക്കുന്നത്. 7699 രൂപ വിലയുള്ള പന്തിന് 437 ഗ്രാം ഭാരമാണുള്ളത്.
ആറ് പാനലുകളിലായി നിര്‍മ്മിച്ച പന്തിന് ബ്ലാഡര്‍ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. യഥാര്‍ത്ഥ പന്തിനുള്ളില്‍ ചിപ്പുകള്‍ വെച്ചാണ് കളിക്കളത്തില്‍ ഇറക്കുന്നത്.
കളിക്കാരിലെ ആവേശം ആകാശത്തോളം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കടയുടമ പന്ത് കാഞ്ഞങ്ങാട്ടേക്കെത്തിച്ചത്. ബ്രസൂക്ക പന്തുകാണാന്‍ മധുവിന്റെ കടയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലോക കപ്പ് കഴിയുന്നതുവരെ പന്ത് വില്‍പ്പന നടത്തില്ലെന്ന് മധു പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment